Image

വാരണസിയില്‍ തേജ്‌ ബഹാദൂറിന്‍റെ ഹര്‍ജി തള്ളി

Published on 09 May, 2019
വാരണസിയില്‍  തേജ്‌ ബഹാദൂറിന്‍റെ ഹര്‍ജി തള്ളി


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മുന്‍ സൈനികന്‍ തേജ്‌ ബഹാദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിയില്‍ യാതൊരു അടിസ്ഥാനവും കാണുന്നില്ല എന്നാണ്‌ പരാതി പരിഗണിച്ച ബെഞ്ച്‌ ചൂണ്ടിക്കാട്ടിയത്‌.

അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ്‌ ഓഫീസര്‍ പത്രിക തള്ളിയെന്നായിരുന്നു പരാതി. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷനാണ്‌ തേജ്‌ ബഹാദൂറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്‌. സമാജ്‌ വാദി പാര്‍ട്ടിയായിരുന്നു തേജ്‌ ബഹാദൂറിന്‌ ടിക്കറ്റ്‌ നല്‍കിയത്‌.

ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ മോശം ഭക്ഷണം വിളമ്‌ബിയതിനെ വിമര്‍ശിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തതിന്‌ അദ്ദേഹത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ സര്‍വ്വീസില്‍ നിന്ന്‌ പരിച്ചുവിടുകയായിരുന്നു. 2017ലാണ്‌ ഏറെ വിവാദമായ സംഭവമുണ്ടായത്‌.

ബിഎസ്‌എഫ്‌ കോണ്‍സ്റ്റബിളായിരിക്കവേയാണ്‌ തേജ്‌ ബഹാദൂര്‍ ജവാന്‍മാര്‍ക്ക്‌ മോശം ഭക്ഷണം നല്‍കുന്നതിനെതിരെ രംഗത്തെത്തിയത്‌.

വാരണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന്‌ തേജ്‌ ബഹാദൂര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക