ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ വിദേശ പൗരന്മാരുള്പ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തളളി. ചാവേര്‍ സ്ഫോടനത്തില്‍ രാജീവ് ഗാന്ധിക്കൊപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
2018 സെപ്റ്റംബര്‍ ഒമ്ബതിനാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകന്, ശാന്തന്, പേരറിവാളന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍, നളിനി എന്നിവരുടെ ശിക്ഷയാണ് ഇളവുചെയ്തത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെയുള്ള ഭരണഘടനാ ബെഞ്ചിലെ വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണു വധിക്കപ്പെട്ടത്.