Image

പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി

Published on 10 May, 2019
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സന്‍, ന്യു ജെഴ്‌സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി. രണ്ടു വാരം നീളുന്ന വൈവിധ്യമാര്‍ന്ന ഭക്തികര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇടവകയിലെ യുവജനങ്ങളാണ്.

ഇന്നലെ വൈകിട്ട് വികാരി ഫാ. തോമസ് മങ്ങാട്ടു മത്തായി കൊടിയേറ്റം നടത്തി. തുടര്‍ന്ന് നവവൈദികനായ ഫാ. കെവിന്‍ മുണ്ടക്കലിന്റെ കാര്‍മ്മികത്വത്തില്‍ ഇംഗ്ലീഷില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.

നാളെ ശനിയാഴ്ച രാവിലെ 9 മണിക്കു ഫാ. റിജോ ജോണ്‍സന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന. വൈകിട്ട് യുവജനതയുടെ നേത്രുത്വത്തില്‍ തിരുന്നാള്‍ ഒരുക്കങ്ങള്‍.

മെയ് 12 ഞായര്‍ 11 മണി: ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മ്മികത്വത്തില്‍ ഇംഗ്ലീഷില്‍ കുര്‍ബാന. തുടര്‍ന്ന് പാര്‍ക്കിംഗ് ലോട്ടില്‍ സ്റ്റ്രീറ്റ് ഫെയര്‍ 4:30 വരെ. ഇതിനായി പോലീസ് റോഡ് അടച്ച് സൗകര്യം ഒരുക്കുന്നു.

മെയ് 13 തിങ്കള്‍ വൈകിട്ട് 6:30: മ്യൂസിക്കല്‍ മണ്ടേ: മലയാളം കുര്‍ബാന (തൂയ ട്യൂണ്‍) ഫാ. വിനോദ് മഠത്തിപ്പറമ്പില്‍.

മെയ് 14 ചൊവ്വ, വൈകിട്ട് 6:30: ട്രിവിയ ട്യൂസ്‌ഡെ: ഇംഗ്ലീഷ് കുര്‍ബാന ഫാ. പോള്‍ ചാലിശേരി

മെയ് 15 ബുധന്‍ വൈകിട്ട് 6:30: സുറിയാനി കുര്‍ബാന ഫാ. ജോസഫ് പാലക്കല്‍. തുടര്‍ന്ന്സുംബാ ഡാന്‍സ്

മെയ് 16, വൈകിട്ട് 6:30: താങ്ക്ഫുള്‍ തേഴ്‌ഡേ: ഇംഗ്ലീഷ് കുര്‍ബാന ഫാ. രാജീവ് വലിയവീട്ടില്‍

മെയ് 17 ഫെയ്ത്ത്ഫുള്‍ ഫ്രൈഡേ, വൈകിട്ട് 6:30 മലയാളം കുര്‍ബാന ഫാ. റെന്നി കട്ടേല്‍, ഫാ. രാജീവ്. തുടര്‍ന്ന് ആരാധന.

മെയ് 18 ശനി വൈകിട്ട് 4:30: സെന്റ് ജോര്‍ജ് സ്‌പെക്ടക്കുലര്‍: ഇംഗ്ലീഷ് കുര്‍ബാന ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍. നാടകം അതിരുകള്‍ക്ക് അപ്പുറം. ഡിന്നര്‍.

മെയ് 19 ഞായര്‍രാവിലെ 10 മണി: സെന്റ് ജോര്‍ജ് സണ്ടേ: മലയാളം കുര്‍ബാന ബിഷപ്പ് ജോയി ആലപ്പാട്ട്. തുടര്‍ന്നു സമീപ റോഡുകള്‍ ചുറ്റിയുള്ള പ്രദക്ഷണം. ലഞ്ച്

അല്ബിന്‍ തോമസ്, ചാള്‍സ് ചാക്കോ, ഫെലിക്‌സ്- ശില്പ അലക്‌സ്, ഡെലിക്‌സ്-ഷെറിന്‍ അല്ക്‌സ്, ജോ-നാന്‍സി അഗസ്റ്റിന്‍, കെവിന്‍ കാരക്കാട്ട്, ആഷ-ദീപ-ഗീത കുര്യന്‍, അലിഷ്യ ജോണ്‍, ക്രിസ് കുര്യാക്കോസ്, രേഷ്മാ കുട്ടപ്പശേരി, എയ്മീ-അനിതാ ജോര്‍ജ്, ആഷ്‌ലി ജോസഫ്, ജെനി കുന്നിപ്പറമ്പില്‍, നിഖില്‍ ജോണ്‍, ഷെറി-ഷെറിന്‍ ജോര്‍ജ് എന്നിവരാനു പ്രസുദേന്തിമാര്‍.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് മങ്ങാട്ടു മത്തായി-603-828-4003; ബിജു എട്ടുങ്ങല്‍ 646-373-2458; മാത്യു കുര്യാക്കോസ് ചെറയില്‍ 201-681-5703; അല്ബിന്‍ തോമസ് 201-888-7257; രേഷ്മാ കുട്ടപ്പശേരി 551-497-1630; ക്രിസ് കുര്യാക്കോസ് 201-354-0994
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദയുടെ തിരുന്നാള്‍ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക