Image

മാതൃ ദിനത്തില്‍ മാതൃ ഭാഷയ്ക്കായി ഒരു ഡോളര്‍ മാറ്റി വയ്ക്കാം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 May, 2019
മാതൃ ദിനത്തില്‍ മാതൃ ഭാഷയ്ക്കായി ഒരു ഡോളര്‍ മാറ്റി വയ്ക്കാം
ലോക മാതൃ ദിനത്തില്‍ മലയാള ഭാഷയ്ക്കായി ഓരോ മലയാളിയും ഒരു ഡോളര്‍ മാറ്റി വയ്ക്കണമെന്ന് ഫൊക്കാനാ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു . മലയാളo നമുടെ മാതാവാണ് . മലയാള ഭാഷയുടെ ഉന്നന്മാനത്തിനും വികാസത്തിനുമായി ,ജാതി മത ,രാഷ്ട്രീയ വിത്യാസമില്ലാതെ മലയാളത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ ആയ ഫൊക്കാന തുടങ്ങി വച്ച ഭദ്രദീപമാണ് ഭാഷയ്‌ക്കൊരു ഡോളര്‍ ! .2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നമുക്ക് മലയാള ഭാഷയ്ക്കായി ഒത്തുകൂടാം .ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്പ്പിതമാകുന്ന ഒരമൂല്യ നിധി കൂടി ആണ് ഭാഷയ്ക്ക് ഒരു ഡോളര്‍ . സ്വന്തം അദ്ധ്വാനത്തില്‌നിന്നും ഒരു ഡോളര്‍ ഭാഷയ്ക്ക് വേണ്ടി ഭാഷയ്‌ക്കൊരു ഡോളര്‍ കാണിക്കവഞ്ചിയില് നിക്ഷേപിക്കണമെന്ന് ഫൊക്കാനാ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു . മാതൃഭാഷ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് വിനിയോഗിക്കുന്നവര്ക്ക് ഒരു പുരസ്‌ക്കാരമേകാന്‍ അമേരിക്കന് മലയാളികളുടെ ഒരു ഡോളര്‍ സഹായകമാകണം . അതാണ് ഭാഷയ്‌ക്കൊരു ഡോളര്‍ .

ഫൊക്കാനയുടെ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപിയില്‍ എഴുതിയ പദ്ധതിയാണ് 'ഭാഷയ്‌ക്കൊരു ഡോളര്‍ ' മറ്റൊരു മലയാളി സംഘടനയും ഇത്തരമൊരു ആശയവും ഭാവനയുമായി മുന്നോട്ട് ഇതുവരെ വന്നിട്ടില്ല. ശ്രീ. പാര്ത്ഥസാരഥി പിള്ള,, ഡോ.എം.വി.പിള്ള, സണ്ണി വൈക്‌ളിഫ്,ഐ വര്‍ഗിസ് തുടങ്ങിയ കുറെ ആളുകള്‍ ഫൊക്കാനയുടെ ഈ സ്വപ്ന പദ്ധതിക്ക് നേതൃത്വം നള്‍കുന്നത്. ഇതുവരെയും മുടക്കം കൂടാതെ ഈ പുരസ്‌ക്കാരം ഫൊക്കാന ഭാഷയ്ക്കായി നല്കുന്നു. മരുഭൂമിയില്‍ ഒരു മരുപച്ചതന്നെയാണ് ഭാഷയ്‌ക്കൊരു ഡോളര്‍ !

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഭാവനാത്മകവും ഭാഷാ സമര്പ്പിതവും മാതൃകാപരവുമായ ഒരു സ്വപ്ന പദ്ധതിയാണിത് എന്ന് ഫൊക്കാനാ പ്രസിടന്റ്‌റ് മാധവന്‍ ബി നായര്‍ പറഞ്ഞു . ഫൊക്കാനാ കണ്‍വന്‍ഷനില്‍ എത്തുന്ന പ്രതിനിധികള്‍ ഒരു ഡോളര്‍ വീതം 'ഭാഷയ്‌ക്കൊരു ഡോളര് 'എന്ന പദ്ധതിയ്ക്കായി ഒരുക്കിവെച്ചിരിക്കുന്ന പെട്ടിയില് നിക്ഷേപിക്കുന്നു. അത് സമാഹരിച്ച് മലയാള ഭാഷയില്‍ ബിരുദാനന്തരബിരുദത്തിലും ഗവേഷണത്തിലും മുന്നിലെത്തുന്നവര്ക്ക് ഒരു പ്രോത്സാഹനവും ബഹുമതിയുമായി വിതരണം ചെയ്യുന്നു. കേരളത്തിലെ ഒരു സംഘടനയും എന്തിനു സര്ക്കാര്‌പോലും ഇതുവരെ ആലോചിക്കാത്ത ഒരു ഭാഷാസമര്പ്പണമാണ് ഇത്. കേരള സര്‍ക്കാരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.

മലയാള ഭാഷയും സാഹിത്യവും കലകളുംകൊണ്ടു ഉപജീവനം നടത്തുന്ന 'പ്രതിഭകള്' പോലും ഇത്തരമൊരു ചിന്ത ഇതുവരെ നടത്തിയിട്ടില്ല. കവികളായും നടന്മാരായും ഗായകരായും മിമിക്രിക്കാരായും പ്രഭാഷകന്മാരായും ഓടിനടന്ന് പണമുണ്ടാക്കുന്ന കേരളീയ സാംസ്‌ക്കാരിക നഭസ്സിലെ നക്ഷത്രങ്ങള് പോലും ഇങ്ങനെ ഒന്നിനെപ്പറ്റി ആലോചിച്ചിട്ടില്ല. ഒരു രൂപാ ഭാഷയ്ക്കായി മാറ്റിവെച്ചിട്ടില്ല.
ഫൊക്കാന മലയാള ഭാഷാസേവനത്തിനായി ലക്ഷത്തില്പരം രൂപയാണ് സമാഹരിക്കുന്നത്. കേരള സര്ക്കാരോ മറ്റേതെങ്കിലും ഭാഷാ പോഷണ സമിതിയോ ഇതുപോലെ ഒരു അംഗീകാരം നല്കുന്നുണ്ടോ?സാംസ്‌ക്കാരിക നേതാക്കന്മാരും രാഷ്ട്രീയ പാര്ട്ടികളും നേതാക്കളും ആണ്ടുതോറും ഫൊക്കാനയെപോലുള്ള സംഘടനകള് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകളില്‍ വരുമ്പോഴാണ് മലയാളികളാകുന്നതും മാതൃഭാഷാസ്‌നേഹികളും പ്രചാരകരുമാകുന്നത്. തമിഴിനും അറബിയ്ക്കും ഉള്ളത്ര പ്രാധാന്യം പോലും കേരളത്തില് മലയാളമണ്ണില് ഇന്നു മലയാള ഭാഷയ്ക്ക് ഇല്ല.

മലയാള ഭാഷയ്‌ക്കൊരു ചരിത്രവും സമ്പന്നമായ പൈതൃകവും ഉണ്ട് . മലയാളിയ്ക്കുപോലും അറിയില്ല അത്. പക്ഷേ ഫൊക്കാന എന്ന സംഘടന അമേരിക്കന് മണ്ണില് നിന്ന് ഭാഷയെ അറിയാന് ശ്രമിക്കുന്നു. ആദരിക്കാന് പ്രയത്‌നിക്കുന്നു. ഈ പ്രയത്‌നത്തിനു അമേരിക്കന്‍ മലയാളികളുടെ മുഴുവാന്‍ സഹായവും ഉണ്ടാകണമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൗണ്ടേഷന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍.ഈ മാതൃ ദിനത്തില്‍ നമുക്ക് ഒന്നിക്കാം ,മലയാള ഭാഷയ്ക്കായി.

എല്ലാ അമ്മമാര്‍ക്കും ഫൊക്കാനയുടെ മദേഴ്സ് ഡേ ആശംസകള്‍ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക