Image

ബംഗാളില്‍ നടക്കുന്നത്‌ മമതയുടെ ഏകാധിപത്യമെന്ന്‌ പ്രകാശ്‌ ജാവദേക്കര്‍

Published on 13 May, 2019
ബംഗാളില്‍ നടക്കുന്നത്‌ മമതയുടെ ഏകാധിപത്യമെന്ന്‌ പ്രകാശ്‌ ജാവദേക്കര്‍


ഡല്‍ഹി : പശ്ചിമ ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണ്‌ നടക്കുന്നതെന്നും അത്‌ തുടരാനാണെങ്കില്‍ പിന്നെന്തിനാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍. അമിത്‌ ഷായുടെ തെരഞ്ഞെടുപ്പ്‌ പരിപാടിക്ക്‌ മറ്റു കാരണമൊന്നും ഇല്ലാതെയാണ്‌ മമത അനുമതി റദ്ദാക്കിയത്‌ .

റോഡ്‌ ഷോയ്‌ക്കും ഹെലികോപ്‌റ്റര്‍ ഇറക്കാനും അനുമതി നല്‍കിയില്ല. 'ബുള്ളറ്റിനെക്കാള്‍ ഫലപ്രദമാണ്‌ ബാലറ്റ്‌, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും. ഏകാധിപത്യം തുടരാന്‍ ആണെങ്കില്‍ പിന്നെന്തിനാണ്‌ തെരെഞ്ഞെടുപ്പ്‌ നടത്തുന്നതെന്നും' ജാവദേക്കര്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്ക്‌ സ്‌നേഹത്തിന്‍റെ അര്‍ത്ഥം എന്താണെന്ന്‌ അറിയില്ല. സ്‌നേഹം എന്നാല്‍ ആക്ഷേപം എന്നാണ്‌ രാഹുല്‍ കരുതിയിരുന്നതെന്ന്‌ പ്രകാശ്‌ ജാവദേക്കര്‍ രൂക്ഷമായി പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക