Image

കേരള കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍; പിജെ ജോസഫ്‌ താത്‌കാലിക ചെയര്‍മാന്‍

Published on 13 May, 2019
കേരള കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍; പിജെ ജോസഫ്‌ താത്‌കാലിക ചെയര്‍മാന്‍
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ താത്‌കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതുവരെയാണ്‌ ചുമതല. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന്‌ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തെരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന്‌ ശേഷം നേതാക്കള്‍ അറിയിച്ചു.

പാര്‍ട്ടി നിയമാനുസൃതമായിരിക്കും പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുക. ബുധനാഴാഴ്‌ച തിരുവനന്തപുരത്ത്‌ കെഎം മാണി അനുസ്‌മരണയോഗം നടത്താനും ഇന്നത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ മാണിയെ ചെയര്‍മാനാക്കണമെന്ന്‌ മാണി വിഭാഗത്തിനൊപ്പമുള്ള എട്ട്‌ ജില്ലാ പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ്‌ തോമസിനെ കണ്ട്‌ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ പിജെ ജോസഫും രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെ കോണ്‍ഗ്രസും മുസ്ലീം ലീഗും വിഷയത്തില്‍ ഇടപെട്ടതോടെയാണ്‌ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്‌ താത്‌കാലികമായി വിരാമമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക