Image

ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച്‌ പിണറായി

Published on 13 May, 2019
ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച്‌ പിണറായി


ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന്‌ അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തില്‍ എടുത്തുപറഞ്ഞു കേരളത്തിന്‍റെ മതനിരപേക്ഷ മനസ്‌ പ്രളയത്തെ നേരിടാന്‍ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിര്‍മ്മാണത്തിനാണ്‌ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണമാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി സംസ്ഥാനം നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. നൊബേല്‍ സമ്മാനജേതാവും അമേരിക്കന്‍ സാമ്‌ബത്തിക ശാസ്‌ത്രജ്ഞനുമായ ജോസഫ്‌ സ്റ്റിഗ്ലിറ്റ്‌സും ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിലെ അതിഥിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക