Image

പി​ത്രോ​ഡ ല​ജ്ജി​ക്ക​ണം, രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണം; ത​ള്ളി​പ്പ​റ​ഞ്ഞു വീ​ണ്ടും രാ​ഹു​ല്‍

Published on 13 May, 2019
പി​ത്രോ​ഡ ല​ജ്ജി​ക്ക​ണം, രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണം; ത​ള്ളി​പ്പ​റ​ഞ്ഞു വീ​ണ്ടും രാ​ഹു​ല്‍
ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ്: 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തെ സം​ബ​ന്ധി​ച്ച സാം ​പി​ത്രോ​ഡ​യു​ടെ പ​രാ​മ​ര്‍​ശം ത​ള്ളി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പി​ത്രോ​ഡ​യു​ടെ പ​രാ​മ​ര്‍​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹം രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

1984-നെ ​സം​ബ​ന്ധി​ച്ച്‌ സാം ​പി​ത്രോ​ഡ പ​റ​ഞ്ഞ​തു തി​ക​ച്ചും തെ​റ്റാ​ണ്. ഇ​തി​ന് അ​ദ്ദേ​ഹം രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണം. നി​ങ്ങ​ള്‍ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ടു ഫോ​ണി​ല്‍ സം​സാ​രി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞു. പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ദ്ദേ​ഹം ല​ജ്ജി​ക്ക​ണം. പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണം- പ​ഞ്ചാ​ബി​ലെ ഫ​ത്തേ​ഗ​ഡ് സാ​ഹി​ബി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ രാ​ഹു​ല്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലും രാ​ഹു​ല്‍ ഏ​റ്റ​വും അ​ടു​പ്പ​ക്കാ​ര​നും ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ത​ല​വ​നു​മാ​യ പി​ത്രോ​ഡ​യെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. പി​ത്രോ​ഡ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്നും തെ​റ്റ് ചെ​യ്ത​വ​ര്‍ ആ​രാ​യി​രു​ന്നാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച്‌ ഒ​രു സം​വാ​ദ​വും ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

1984ല്‍ ​സി​ഖ് കൂ​ട്ട​ക്കൊ​ല ന​ട​ന്നു. ഇ​നി എ​ന്താ​ണ് ചെ​യ്യാ​നാ​വു​ക എ​ന്നാ​യി​രു​ന്നു പി​ത്രോ​ഡ​യു​ടെ പ​രാ​മ​ര്‍​ശം. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​ത്രോ​ഡ ത​ന്നെ രം​ഗ​ത്തെ​ത്തി. ത​ന്‍റെ ഹി​ന്ദി വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ സം​ഭ​വം വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ത് മ​റ്റൊ​രു ത​ര​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക