Image

മുഖാവരണം ധരിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ നിയമസഹായവുമായി മുസ്ലിം സംഘടന

Published on 13 May, 2019
മുഖാവരണം ധരിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ നിയമസഹായവുമായി മുസ്ലിം സംഘടന


കോഴിക്കോട്‌: മുഖാവരണം ധരിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ നിയമസഹായവുമായി മുസ്ലിം സംഘടന രംഗത്ത്‌. എസ്‌ കെ എസ്‌ എസ്‌ എഫാണ്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌തത്‌. ഇഷ്ടപ്പെട്ട വസ്‌ത്രം ധരിക്കുന്നത്‌ വ്യക്തിസ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്ന നിലപാടിലാണ്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌. അതേസമയം എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്‌ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ നിലവില്‍ മുഖാവരണം ധരിച്ച്‌ ക്യാമ്‌ബസുകളില്‍ വരാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ അവശ്യമായ സഹായമാണ്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ എന്ന മുസ്ലിം സംഘടന വാഗ്‌ദാനം ചെയ്യുന്നത്‌. സംഘടന ഇതിനായി 12 അംഗ അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക