Image

അഖിലേന്ത്യാ ഐഐറ്റി എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്‌ നേടി കൊല്ലം ക്രിസ്‌തുരാജ്‌ സ്‌കൂളിലെ ഫാത്തിമാ ലത്തീഫ്‌

Published on 13 May, 2019
  അഖിലേന്ത്യാ ഐഐറ്റി എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്‌ നേടി കൊല്ലം ക്രിസ്‌തുരാജ്‌ സ്‌കൂളിലെ ഫാത്തിമാ ലത്തീഫ്‌


അഖിലേന്ത്യാ ഐഐറ്റി എന്‍ട്രന്‍സില്‍ കൊല്ലം ക്രിസ്‌തുരാജ്‌ സ്‌കൂളിലെ ഫാത്തിമാ ലത്തീഫിന്‌ ഒന്നാം റാങ്ക്‌.കൊല്ലം കിളികൊല്ലൂര്‍ കീലോംതറയില്‍ ലത്തീഫ്‌ -സജിതാ ദമ്‌ബതികളുടെ മകളാണ്‌ ഫാത്തിമാ.കേരളത്തില്‍ നിന്ന്‌ 6 പേര്‍ മാത്രമാണ്‌ ലിസ്റ്റില്‍ ഇടം നേടിയത്‌. കേരളത്തില്‍ ഐഐടി വേണമെന്നാണ്‌ ഫാത്തിമയുടെ അപേക്ഷ.

വായനയുടെ ആഴപരപ്പില്‍ നിന്ന്‌ ഫാത്തിമ ലത്തീഫ്‌ മുങ്ങിയെടുത്തത്‌ എച്ച്‌എസ്‌ഇഇ ഒന്നാം റാങ്ക്‌. മദ്രാസ്‌ ഐഐടി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ഹ്യുമാനിറ്റീസ്‌ ആന്‍റ്‌ സോഷ്യല്‍ സയന്‍സ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷനില്‍ ഫാത്തിമക്കൊപ്പം ആന്ധ്ര സ്വദേശി വിജയ്‌ സിദ്ധാര്‍ധ്‌മണിയും ഒന്നാം റാങ്ക്‌ പങ്കിട്ടു.

പ്രതീക്ഷിരുന്ന റിസള്‍ട്ട്‌ തന്നെയായിരുന്നു ഈ കുടുമ്‌ബത്തെ തേടിയെത്തിയത്‌.സാമൂഹിക സേവനത്തിലെ മകളുടെ താല്‍പ്പര്യത്തിന്‌ ലത്തീഫ്‌ എതിരു നിന്നില്ല.അതോടെ ഐഎഎസ്‌ മോഹം ലക്ഷ്യമാക്കി ഫാത്തിമയും ചുവടുവെച്ചു.

എസ്‌എസ്‌എല്‍സിക്കും ഫുള്‍ എ പ്ലസ്‌ നേടിയിരുന്നു.പൊതുവിദ്ധ്യാഭ്യാസ രംഗത്തിനും ഫാത്തിമയുടെ നേട്ടത്തില്‍ അഭിമാനിക്കാം.മുന്‍ വിദ്ധ്യാഭ്യാസ മന്ത്രി എംഎ ബേബി,കെ.എന്‍ ബാലഗോപാല്‍,കൊല്ലം മേയര്‍ രാജേന്ദ്രബാബു തുടങ്ങിയവര്‍ ആശംസ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക