Image

ഇവിടെ ഇനി ആരും വിശന്നിരിക്കില്ല, വസ്ത്രമില്ലാതെ വിഷമിക്കില്ല; പൊതിച്ചോറും വസ്ത്രങ്ങളും നല്‍കാനും സ്വീകരിക്കാനും അക്ഷയപാത്ര പദ്ധതിയുമായി ഒരു ദേവാലയം

Published on 13 May, 2019
ഇവിടെ ഇനി ആരും വിശന്നിരിക്കില്ല, വസ്ത്രമില്ലാതെ വിഷമിക്കില്ല; പൊതിച്ചോറും വസ്ത്രങ്ങളും നല്‍കാനും സ്വീകരിക്കാനും അക്ഷയപാത്ര പദ്ധതിയുമായി ഒരു ദേവാലയം


കൊച്ചി: തിരക്കേറിയ കൊച്ചി നഗരത്തില്‍ വിശക്കുന്നവര്‍ക്കും വസ്ത്രമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്വാസവും ആശ്രയവുമായി ഒരു ദേവാലയം. ആവശ്യക്കാര്‍ക്ക് പൊതിച്ചോറും വസ്ത്രങ്ങളും നല്‍കാനും എടുക്കാനും സൗകര്യമൊരുക്കുന്ന അക്ഷയപാത്ര പദ്ധതിക്ക് കടവന്ത്ര സെന്റ് ജോസഫ് പള്ളിയില്‍ തുടക്കമായി. ഭക്ഷണവും വസ്ത്രവും പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന കലക്ഷന്‍ സെന്ററില്‍ സന്മനുള്ളവര്‍ക്ക് എത്തിച്ചുനല്‍കാം. ആവശ്യക്കാര്‍ക്ക് ഇവിടെനിന്ന് സൗജനമായി അവ ലഭിക്കും

ഖത്തര്‍ മലയാളിയും സീറോ മലബാര്‍ ചര്‍ച്ചസ് ഗള്‍ഫ് കോഓര്‍ഡിനേറ്ററുമായ ഷെവലിയര്‍ ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലുള്ള സെര്‍വ് പീപ്പ്ള്‍ ഫൗണ്ടേഷനാണ് പള്ളിയങ്കണത്തില്‍ 275 ലിറ്റര്‍ ശേഷിയുള്ള ഫുഡ് കൂളറും അലമാരയും സ്ഥാപിച്ചു നല്‍കിയത്.

പൊതിച്ചോര്‍ സംഭാവന ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വൃത്തിയായി പാചകം ചെയ്ത് പാക്കു ചെയ്ത പൊതിച്ചോര്‍ ഫുഡ് കൂളറില്‍ കൊണ്ടുവന്നു വെച്ചാല്‍ മതിയാകും. അധികം പഴക്കമില്ലാത്തതും ഉപയോഗിക്കാവുന്നതുമായ നല്ല വസ്ത്രങ്ങള്‍ െ്രെഡ ക്ലീനിംഗ് ചെയ്ത ശേഷം നല്ല പാക്കറ്റുകളില്‍ അലമാരയിലും നിക്ഷേപിക്കാം. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ഇല്ലാത്തവര്‍ക്ക് ഇവ സൗജന്യമായി എടുത്തുകൊണ്ടുപോകാവുന്നതാണ്. <യൃ />വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പു ചുമതല പള്ളിയിലെ യുവജനവിഭാഗത്തിനാണ് ഏറ്റെടുത്തിരിക്കുന്നത്. 

ഇടവക വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെര്‍വ് പീപ്പ്ള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെവലിയര്‍ ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് വര്‍ഗീസ് സെബാസ്റ്റിയന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ആന്റണി പൈനുത്തറ, ജോണ്‍സണ്‍ പട്ടത്തില്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പെരുമാനൂര്‍ ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് സോമന്‍ വി., ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി ജെ എന്നിവര്‍ പ്രസംഗിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക