Image

ആര്‍എസ്എസും റെഡി ടു വെയ്റ്റുകാരും കലഹം അവസാനിപ്പിച്ചു; മധ്യസ്ഥനായത് സ്വാമി ചിതാനന്ദപുരി

കല Published on 14 May, 2019
ആര്‍എസ്എസും റെഡി ടു വെയ്റ്റുകാരും കലഹം അവസാനിപ്പിച്ചു; മധ്യസ്ഥനായത് സ്വാമി ചിതാനന്ദപുരി


തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ശബരിമല സമരം സംഘടിപ്പിച്ച റെഡി ടു വെയ്റ്റ് മൂവ്മെന്‍റുകാരും സംഘപരിവാറും തമ്മില്‍ ഉടലെടുത്ത ആശയ സംഘര്‍ഷം ഒത്തു തീര്‍പ്പിലെത്തി. സ്വാമി ചിതാനന്ദപുരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് പ്രശ്നം രമ്യതയില്‍ എത്തിച്ചത്. 
ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങിയ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്ക് സത്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതാണ് താത്പര്യമെന്നും ഇപ്പോള്‍ നടത്തിയ സമരം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയായിരുന്നുവെന്നുമാണ് റെഡു ടു വെയ്റ്റ് നേതാക്കള്‍ ആരോപിച്ചത്. ഇതിനെ തുടര്‍ന്ന വിവാദങ്ങള്‍ കലഹമായി മാറി. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദവുമായി. 
ആര്‍.എസ്.എസ് നേതൃത്വം റെഡി ടു വെയ്റ്റുകാരെ തള്ളിപ്പറയുന്ന സ്ഥിതിയുമെത്തി. ഇതോടെയാണ് സ്വാമി ചിതാനന്ദപുരി വിഷയത്തില്‍ ഇടപെട്ടത്. രണ്ടുകൂട്ടരെയും വിളിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയാണ് ചിതാനന്ദപുരി വിഷയം ഒത്തുതീര്‍പ്പാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക