Image

യൂറോപ്പിന് ശേഷം ജപ്പാനും കൊറിയയും സന്ദര്‍ശിക്കാനൊരുങ്ങി മുഖ്യമന്ത്രി

Published on 14 May, 2019
യൂറോപ്പിന് ശേഷം ജപ്പാനും കൊറിയയും സന്ദര്‍ശിക്കാനൊരുങ്ങി മുഖ്യമന്ത്രി
യൂറോപ്പ് പര്യടനത്തിന് ശേഷം മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനും കൊറിയയും സന്ദര്‍ശിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിക്കഴിഞ്ഞു.വെള്ളപ്പൊക്കം നിയന്ത്രിക്കല്‍, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം, ഫിഷറീസ്, ഐ ടി , ഭാഷ്യസംസ്കരണം, തുടങ്ങിയ രംഗങ്ങളില്‍ ജപ്പാന്റെ സഹകരണം പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. നിലവില്‍ വ്യവസായികളടങ്ങുന്ന ഒരു സംഘം ജപ്പാനില്‍ നിന്നും കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജപ്പാന്‍ സംഘത്തിന് മുന്‍പാകെ കേരളത്തിന്റെ വികസന സാധ്യതകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍ സന്ദര്ശനത്തിലുള്ള പിണറായി 16നു പാരിസ് സന്ദര്‍ശിക്കും. തുടര്‍ന്ന് 17നു ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. ഇതിനു ശേഷം മെയ് 20 നു അദ്ദേഹം തിരിച്ചെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക