Image

പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന്‌ ഗുലാം നബി ആസാദ്‌

Published on 16 May, 2019
പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും  പ്രശ്‌നമില്ലെന്ന്‌  ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ ശേഷം പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്‌ ഗുലാം നബി ആസാദ്‌. കോണ്‍ഗ്രസ്‌ ഇതര പ്രധാനമന്ത്രി ഉണ്ടാവുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പട്‌നയിലെ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം നിര്‍ണായക പ്രസ്‌താവന നടത്തിയത്‌.


ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നതിനാണ്‌ പ്രഥമ പരിഗണന. പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാല്‍ കോണ്‍ഗ്രസിന്‌ പ്രധാനമന്ത്രിയുണ്ടാകും. ഇനി ഒരിക്കല്‍ കൂടി നരേന്ദ്രമോദി രാജ്യത്ത്‌ അധികാരത്തില്‍ എത്തില്ല. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോഴുള്ള ജനങ്ങളുടെ വികാരം ഇത്‌ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക