Image

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്ബതികള്‍ അറസ്റ്റില്‍

Published on 16 May, 2019
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്ബതികള്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്ബതികള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ സ്വദേശികളായ തോപ്പില്‍ ഫിജോ ജോസഫ്(34), ഭര്‍ത്താവ് ഹാരിഷ്(50) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതിയും ഇവരുടെ ബന്ധുവുമായ അജിത് ജോര്‍ജ് ഒളിവിലാണ്.

ബ​ഹ​റി​ന്‍ ഡി​ഫ​ന്‍​സ് റോ​യ​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഡോ​ക്‌​ട​ര്‍ ദമ്ബതിമാരുടെയും ബന്ധുക്കളുടെയും പക്കല്‍ നിന്നു ഒമ്ബതര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ ഇവര്‍ക്കെതിരെയുള്ള കേസ്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്‌​ട​ര്‍ ദ​മ്ബതി​ക​ളി​ല്‍​നി​ന്ന് വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ​പ​ല​പ്പോ​ഴാ​യി ഇവര്‍ പ​ണം വാങ്ങുകയായിരുന്നു. ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ഇ​വ​രു​ടെ വാ​ഹ​നം വി​ല്‍​പ​ന​യ്ക്ക് എ​ന്ന പ​ര​സ്യം ചെ​യ്ത് വാ​ഹ​നം വി​ല്‍​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഡോ​ക്ട​റു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. 

പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​രെ ബ​ഹ​റി​ന്‍ ഡി​ഫ​ന്‍​സ് റോ​യ​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സി​ലും ആ​ഷ്‌​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ എ​ബി​ക്ക് ദു​ബൈ
എ​യ​ര്‍​പോ​ട്ടി​ലും ജോ​ലി ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ല്‍ പി​ന്നീ​ട് ദമ്ബതികളെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് ഡോ​ക്ട​ര്‍ ദ​മ്ബതി​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്‍​കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക