Image

കല്ലട ബസിലെ അക്രമം; നാളെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു

Published on 19 May, 2019
കല്ലട ബസിലെ അക്രമം; നാളെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു


കൊച്ചി : സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. യാത്രക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ 7 പേര്‍ക്കും ജാമ്യം ലഭിച്ചു. തിങ്കളാഴ്ച പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെയാണ് എല്ലാവര്‍ക്കും ജാമ്യം ലഭിച്ചത്.

സുരേഷ് കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരെ വൈറ്റിലയില്‍  വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് തൃക്കാക്കര എസപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷക്കെതിരെ വാദിക്കുകയും ചെയ്തില്ല. അതോടെ പ്രതികളായ 7 പേര്‍ക്കും കോടതി ജാമ്യം നല്‍കുകയായിരുന്നു. ജയേഷ്, രാജേഷ് ,ജിതിന്‍ ,അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി  ജാമ്യം അനുവദിച്ചത്.

പിഴ അടക്കേണ്ട തുക കെട്ടിവച്ച് പ്രതിയില്‍ ഒരാളായ തൃശ്ശൂര്‍ സ്വദേശി ജിതിന്‍ ജയിലില്‍നിന്നും മോചിതനാകുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം കോടതിയെ അറിയിച്ചതിനാല്‍ മറ്റ് ആറ് പേര്‍ക്കും ജയിലില്‍ നിന്നും മോചിതരാകാന്‍ സാധിച്ചില്ല.

അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം ആ കോടതിക്ക് തന്നെ റദ്ദാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പരാതിക്കാരായ മൂന്ന് പേര്‍ നാല് ജയിലില്‍ വന്ന് തിരിച്ചറിയല്‍ പരേഡ് നടത്തും. എന്നാല്‍ ജയിലില്‍ നിന്നും മോചിതനായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടതായി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക