Image

സിദ്ദുവിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് അമരീന്ദര്‍ സിങ്

Published on 19 May, 2019
സിദ്ദുവിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് അമരീന്ദര്‍ സിങ്


ചണ്ഡീഗഡ്: തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. നേരത്തെ സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്.

സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തിരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ഥികളെയുമാണെന്നും അമരീന്ദര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക