Image

ജേക്കബ് തോമസ്‌ ഐ.പി.എസ്‌ രചിച്ച സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഉത്തമകൃതി (രാജു തരകന്‍)

Published on 19 May, 2019
 ജേക്കബ് തോമസ്‌ ഐ.പി.എസ്‌ രചിച്ച സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഉത്തമകൃതി (രാജു തരകന്‍)
സ്രാവുകള്‍ക്കൊപ്പം നീന്തുക എന്നത്‌വളരെ അപകടകരമാണ്. മരണം സംഭവിക്കുവാനും സാധ്യത—യുണ്ട്. ധൈര്യശാലികളായ വ്യക്തികള്‍ മാത്രമേഇതിന് തയ്യാറാകുകയുള്ളൂ. കോട്ടയംജില്ലയിലെതിക്കോയിയില്‍ ഒരു കര്‍ഷകകുടുംബടത്തില്‍ ജനിച്ച ജേക്കബ് തോമസ് 1984-ല്‍ സിവില്‍ പരീക്ഷ എഴുതിആദ്യ അവസരത്തില്‍ത്തന്നെ ഐ.പി.എസില്‍എത്തി. ഭരണരംഗത്തുംരാഷ്ട്രീയ രംഗത്തുംവിവാദങ്ങളുടെ വേലിയേറ്റംസൃഷ്ടിച്ച ഒരു കാലഘട്ടത്തിന്റെചരിത്രരേഖയുംതന്റെജീവിതാനുഭവങ്ങളുടെആത്മകഥയുമാണ്  അനുവാചകരെ ഈ ഗ്രന്ഥംവിജ്ഞാനത്തിന്റെവീഥിയിലൂടെ നയിക്കുന്നത്.

വളരെതിരക്കുള്ള ഔദ്യോഗികജീവിതത്തിനിടയിലുംചിന്തിക്കുവാനും എഴുതുവാനും കഴിയുന്നുഎന്നത് ഒരു ചെറിയകാര്യമല്ല. അക്ഷരങ്ങളോട്അദ്ദേഹം പുലര്‍ത്തുന്ന അഗാധ വ്യക്തിബന്ധവുംതാല്‍പര്യവുംസര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഒരു മാതൃകയാണ്. ജനസേവകരെന്ന നാമഥേയത്തില്‍അറിയപ്പെടുന്ന ഒരു വിഭാഗംരാഷ്ട്രീയ പ്രവര്‍ത്തകരുടെയുംസര്‍ക്കാര്‍ഉദ്ദ്യോഗസ്ഥരുടെയുംഅഴിമതികള്‍ മറയില്ലാതെതുറന്നുകാട്ടുന്ന സമൂഹ്യതലത്തിലെചുവര്‍ചിത്രങ്ങള്‍ ഇതില്‍വരച്ചുകാട്ടുന്നുണ്ട്. മാനവികതയിലേക്കുഅളള മാര്‍ഗദര്‍ശനം ഈ കൃതിയില്‍വ്യക്തമാക്കുന്നുണ്ട്. ഒരു ഐ.പി.എസ്ഉദ്ദ്യോഗസ്ഥന്റെ തൊഴില്‍രാഷ്ട്രീയക്കാരന്റെഇച്ഛാനുസരണം പ്രവര്‍ത്തിക്കാതെ ഭരണഘടന അനുസരിച്ചുള്ളസ്വാതന്ത്ര്യം, സമത്വം, വികസനം തുടങ്ങിയമേഖലകളില്‍ ശ്രദ്ധപതിപ്പിച്ച്‌സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജനങ്ങള്‍ക്കും നീതിലഭിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് അവലംഭിക്കേണ്ടതെന്ന്‌വ്യക്തമായിചിത്രീകരിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍.

വായനയുംഎഴുത്തുമാണ്ജീവിതത്തെ ആസ്വാദ്യമാക്കുന്നതെന്ന്തിരിച്ചറിഞ്ഞ— ജേക്കബ് തോമസ്‌കോട്ടയത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മാനേജിങ്ങ്ഡയറക്ടറായിസേവനം അനുഷ്ടച്ചിരുന്ന കാലഘട്ടത്തിലാണ് പുസ്തകക്കട ആരംഭിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. ലാഭമുള്ള ബിസിനസ്സുംഅതോടൊപ്പംവില്‍പ്പനയ്ക്കുള്ളഏത് പുസ്തകവുംവായിക്കുവാന്‍ സാധിക്കും എന്നതാണ് ഇത്തരത്തിലുള്ളചിന്ത തന്നെ ഭരിച്ചത്. പുസ്തകക്കട ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. സ്വന്തം ഗ്രാമത്തില്‍ ഒരു നല്ല ലൈബ്രററിഇല്ലാത്ത ദുഖവുംവായനയ്ക്ക് ഒരു തടസ്സമായിരുന്നു. ഡല്‍ഹിയിലെജീവിതത്തിലാണ്‌ലൈബ്രററിയുടെവിലഎന്താണെന്ന് മനസ്സിലാക്കുന്നത്. ഡല്‍ഹിയില്‍ഐ.എ.ആര്‍.എയുടെയും അമേരിക്കന്‍ സെന്ററിലെയും, ജെ.എന്‍.യുവിലെയും ലൈബ്രറികളിലെ നിത്യസന്ദര്‍ശകനായിത്തീരുവാന്‍ അധികനാള്‍വേണ്ടിവന്നില്ല.

ദീപികാ ദിനപ്പത്രമാണ് പത്രപാരായണത്തിന് തുടക്കംകുറിച്ചതെന്ന് തനിക്ക് ഓര്‍മ്മയുണ്ട്.  മലയാളമനോരമ എന്തുകൊണ്ട്‌വീട്ടില്‍ വരുത്തിയില്ല എന്ന ചോദ്യംഇത്‌വായിക്കുന്നവരില്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ദീപികവായിച്ച ജേക്കബ് തോമസ്ഇതില്‍ നിന്ന്കാര്യമായസാമൂഹ്യബോധവുംലഭിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവുംഅദ്ദേഹം മറച്ചുവയ്ക്കുന്നില്ല. പള്ളികളിലെ പെരുന്നാളുംറബ്ബര്‍ബോര്‍ഡ്‌ചെയര്‍മാന്റെ പരിപാടികളുമൊക്കെയാണ് പ്രധാന പത്രവാര്‍ത്ത. ദിവസവും പത്രത്തില്‍അച്ചടിച്ചുവരുന്ന ഇന്നത്തെ ചിന്താവിഷയംഅദ്ദേഹംതാല്‍പര്യത്തോടെവായിക്കുമായിരുന്നു. റബ്ബര്‍ബോര്‍ഡിന്റെറബ്ബര്‍മാസികയും”സ്‌നേഹസേനയെന്ന” ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമാണ്തന്റെവീട്ടില്‍ വരുത്തിയിരുന്ന ആനുകാലികങ്ങള്‍.

നല്ലകുടുംബത്തില്‍ ജനിച്ചുവളരുന്ന കുട്ടികളാണ് പില്‍ക്കാലത്ത്‌സദാചാരമൂല്യങ്ങള്‍ക്ക് പ്രാധാന്യംകൊടുത്ത്ജീവിതം പടുത്തുയര്‍ത്തുന്നത്. ജേക്കബ് തോമസ്തന്റെ പിതാവിനെപ്പറ്റി അധികമൊന്നുംവിശദീകരിക്കുന്നില്ലെങ്കിലും പിതാവിന്റെ ശ്രേഷ്ടതഎന്താണെന്ന് അറിയുവാന്‍ താന്‍ വായനയ്ക്ക്തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കിയാല്‍മതിയാകും. “അപ്പന്റെകൈവശംകുറച്ചു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെആദര്‍ശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും വിശുദ്ധന്മാരുടെജീവചരിത്രങ്ങളുമായിരുന്നു”. ജേക്കബ് തോമസിനെ സ്വാധീനിച്ച രണ്ട് പുസ്തകങ്ങളായിരുന്നു പിതാവ്‌സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെആത്മകഥയായഎന്റെസത്യാന്വേഷണ പരീക്ഷണങ്ങള്‍. മറ്റൊന്ന്‌കെ.പി.കേശവമേനോന്‍ എഴുതിയജീവിതചിന്തകള്‍. വായനയാണ് മനുഷ്യനെ സമ്പൂര്‍ണ്ണനാക്കുന്നത്. പുസ്തകത്തെ താന്‍ എത്രമാത്രംസ്‌നേഹിച്ചിരുന്നുഎന്നതിന് ഇതാമറ്റൊരുഉദാഹരണം. ഡല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.എസ്.സിക്കും പി.എച്ച്.ഡിക്കും പഠിക്കുമ്പോള്‍ ലഭിച്ചിരുന്ന ബുക്ക് ഗ്രാന്റ് ഉപയോഗിച്ച്‌സ്വന്തമായൊരുലൈബ്രറിതന്നെ നിര്‍മ്മിച്ചു. ഡല്‍ഹിയിലെദരിയാഗഞ്ചിലും അന്‍സാരി റോഡിലുള്ള പഴയപുസ്തക കടകള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുമായിരുന്നു. 20 വര്‍ഷം പഴക്കമുള്ള ഒരു സൈക്കിള്‍ പഞ്ചാബിയില്‍ നിന്ന്‌വാങ്ങിയാണ് പുസ്തകകടകള്‍ കയറിയിറങ്ങിയത്. വായനയ്ക്ക് താന്‍ എത്രമാത്രം പ്രാധാന്യംകൊടുത്തിരുന്നുഎന്ന്ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

മക്കള്‍ക്ക് പുതുവര്‍ഷത്തില്‍മാതാപിതാക്കള്‍ സമ്മാനങ്ങള്‍ കൊടുക്കുമ്പോള്‍ നല്ല പുസ്തകങ്ങള്‍ കൂടിവാങ്ങിക്കൊടുക്കാന്‍ വിമുഖത കാട്ടരുത്. അത് അവരുടെജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിത്തീര്‍ക്കും. സമൂഹത്തില്‍ മാന്യതയുംഅംഗീകാരവുമുള്ള പദവിയാണ്‌ഐ.പി.എസ്ഉദ്ദ്യോഗസ്തര്‍ക്കുള്ളത്. എന്നാല്‍ നമ്മുടെ രജ്യം ഭരിക്കുന്ന ഭരണകര്‍ത്താക്കളില്‍ പലരും ഒരു കാലഘട്ടത്തില്‍ പ്രാധമികവിദ്യാഭ്യാസം മാത്രമുള്ളവരായിരുന്നു. സമരം നടത്തിയുംസത്യാഗ്രഹംസംഘടിപ്പിച്ചും നേതൃനിരയില്‍ വന്ന ഇവര്‍തിരഞ്ഞെടുപ്പില്‍വിജയിച്ച് അധികാരകസേരയില്‍ വാഴുമ്പോള്‍ ഇവരുടെ കല്‍പ്പനകള്‍ അനുസരിക്കേണ്ടി വരുന്ന ഐപിഎസ്ഉദ്ദ്യോഗസ്ഥരുടെ ഗതികേടുംതന്റെരചനയില്‍വെളിപ്പെടുന്നുണ്ട്. ഐ.പി.എസ്ഉദ്യോഗസ്ഥനായിരുന്ന അശോക്‌ജോര്‍ജുംവി.പി.സിംഗുംഉദ്ദ്യോഗത്തില്‍ നിന്ന്‌രാജിവച്ചു. രണ്ടുപേരുംമഹാരാഷ്ട്രാകേഡറ്റായിരുന്നു. സിംഗ്‌രാജിവച്ചതിന്റെ പ്രധാന കാരണം താന്‍ അന്വേഷിച്ചുവന്ന ഒരു അഴിമതികേസ്അട്ടിമറിക്കപ്പെട്ട കാരണത്താലാണ്. ഇതുപോലെജേക്കബ് തോമസുംതന്റെഉദ്യോഗജീവിതത്തില്‍രാജിസമര്‍പ്പിക്കുവാന്‍ ആലോചിച്ച ഒരു സന്ദര്‍ഭംവിവരിക്കുന്നുണ്ട്. ഹോട്ടീകള്‍ച്ചര്‍ വികസന പദ്ധതിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പത്രത്തില്‍ പരസ്യംകൊടുത്ത് രണ്ട് പ്യുയൂണ്‍മാരെ നിയമിക്കുവാന്‍ തീരുനാനിച്ചു. നിയമനം നടക്കുമെന്നറിഞ്ഞപ്പോള്‍കൃഷിമന്ത്രി ഇടപെട്ട് തന്റെ നാട്ടുകാരില്‍ രണ്ടുപേരെ നിയമിച്ചാല്‍മതിയെന്ന് നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നുള്ള ഈ നിയമനത്തിന് ജേക്കബ് തോമസ്തയ്യാറായില്ല. യോഗ്യതയുള്ളവരെതിരഞ്ഞെടുത്ത്‌ജേക്കബ് തോമസ് നിയമനം നടത്തിയെങ്കിലുംസ്ഥലംമാറ്റത്തിലൂടെയാണ് മന്ത്രി, ജേക്കബ് തോമസിനോട് പ്രതികാരംവീട്ടിയത്. കണ്ണൂരിലെക്രൈബ്രാഞ്ച്എസ് പി യായിട്ടാണ് നിയമനം കൊടുത്തത്. ഒരു വര്‍ഷത്തിനുശേഷംവീണ്ടുംസ്ഥലംമാറ്റംഎറണാകുളംപോലീസ് കമ്മീഷ്ണറായി.

കൊച്ചിയില്‍പോലീസിലുംസമൂഹത്തിലെ വമ്പന്മാരും തനിക്കെതിരായി പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്. അതിന് അവരെപ്രേരിപ്പിച്ചത് രാമവര്‍മ്മ ക്ലബും ഒരു ഹോട്ടല്‍റെയ്ഡ്‌ചെയ്തകാരണത്താലുമാണ്. ബാര്‍ലൈസന്‍സില്ലാതെ മദ്യംവിളമ്പലും പണംവച്ചുള്ളചീട്ടുകളിയുമാണ് രാമവര്‍മ്മയില്‍ നടന്നിരുന്നത്. അഭിഭാഷകരും, ഡോക്ടര്‍മാരും, രണ്ട് ഡി.വൈ.എസ്പിമാരുമാണ്‌റെയ്ഡില്‍ അറസ്റ്റിലായത്. നിയമംഎല്ലാവര്‍ക്കും ബാധകമാണ്. പണക്കാര്‍ക്കും സാധരക്കാര്‍ക്കും നിയമം ഒരുപോലെയാണ്. കുറ്റംചെയ്തവര്‍ ആരായാലുംശിക്ഷിക്കപ്പെടണം എന്നതാണ്‌ജേക്കബ്‌തോമസിന്റെതത്വം. പൊതുജനസേവകനെന്ന നാമഥേയത്താല്‍അറിയപ്പെടുന്ന  രാഷ്ട്രീയ പ്രവര്‍ത്തകരുടെവികൃതസ്വഭാവവും പുസ്തകത്തില്‍വിവരിക്കുന്നുണ്ട്. ഒരിക്കല്‍ എസ് പിയായിഉദ്യോഗത്തില്‍തുടരുന്ന കാലഘട്ടത്തില്‍ താന്‍ കാസര്‍കോഡ് ബദിയടുക്ക സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ സബ്ഇന്‍സ്‌പെക്ടറുടെ കസേരയില്‍സ്ഥലത്തെ രാഷ്ട്രീയനേതാവ് ഇരിക്കുന്നതാണ്കാണുന്നത്.

ജനാധിപത്യമൂല്യശോഷണമാണ്ഇവിടെവ്യക്തമാക്കുന്നത്. 30 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ പല സ്ഥാപനങ്ങളുടെയുംതലവനായി നിയമിതനായിട്ടുള്ളജേക്കബ് തോമസ്ഒരിക്കല്‍ പോലുംകീഴുദ്ദ്യോഗസ്ഥരുടെ കസേരയില്‍ചെന്നിരുന്ന് അധികാരംസ്ഥാപിക്കുവാന്‍ ശ്രമിച്ചിട്ടില്ലഎന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. സപ്ലൈകോയിലെ വന്‍ അഴിമതിക്കെതിരെശക്തമായ നിലപാട് സ്വീകരിച്ച കാരണത്താല്‍ ഈ ഐ.പി.എസ്ഉദ്ദ്യോഗസ്ഥന് വധഭീഷണിതന്നെ നേരിടേണ്ടതായിവന്നു. സപ്ലൈകോയിലെ അഴിമതിക്കാരനെ വലയിലാക്കുവാന്‍ ശ്രമിച്ചെങ്കിലും ഉന്നതതലസ്വാധീനം ഉപയോഗിച്ച്അദ്ദേഹം രക്ഷപെടുവാന്‍ തീരുമാനിച്ചു. അതിന് അദ്ദേഹംസ്വീകരിച്ച തന്ത്രം എന്നെ സ്ഥലംമാറ്റുക എന്നതാണ്. 19 കേസുകളാണ് സപ്ലൈകോ അയാള്‍ക്കെതിരെരജിസ്റ്റര്‍ ചെയ്തത്. യാതൊരു ഫലവും ഉണ്ടായില്ല. കേസ് സി.ബി.ഐഏറ്റെടുത്തെങ്കിലുംരാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്അവിടെയുംഅയാള്‍ രക്ഷപെട്ടു. രാഷ്ട്രീയക്കാരും ഭരണതലത്തിലുള്ളഅഴിമതിക്കാരും കൈകോര്‍ത്ത്ഏതെല്ലാംരീതിയിലാണ് പൊതുജനത്തെ കൊള്ളയടിച്ച് ഖജനാവ്കാലിയാക്കുന്നതെന്ന് ഈ ഗ്രന്ഥത്തിന്റെ ഓരോഏടുകളിലുംവ്യക്തമാക്കുന്നുണ്ട്.

കൈക്കൂലികൊടുക്കുന്നതുംകൈക്കൂലിവാങ്ങുന്നതുംകുറ്റകരമാണ്. സമൂഹത്തില്‍അഴിമതികള്‍ക്ക്‌വ്യത്യസ്ഥമുഖങ്ങള്‍ ഉണ്ട്. അതിനെ പ്രതിരോധിക്കേണ്ട കടമ നമ്മില്‍ നിക്ഷിപ്തമാണ്. കരന്റ് ബുക്‌സ്തൃശൂര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെവില 250 രൂപയാണ്. വായനക്കാരുടെവിലപ്പെട്ട അഭിപ്രായംഅറിയിക്കുവാന്‍ drjacobt@gmail.com

 ജേക്കബ് തോമസ്‌ ഐ.പി.എസ്‌ രചിച്ച സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഉത്തമകൃതി (രാജു തരകന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക