Image

നസീര്‍ തുറന്നു പറയുന്നു; തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം

കല Published on 22 May, 2019
നസീര്‍ തുറന്നു പറയുന്നു; തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം

തനിക്ക് നേരെ നടന്ന അക്രമണത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. തലശ്ശേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളും തലശ്ശേരിയിലെ ഒരു പ്രമുഖ സിപിഎം നേതാവുമാണ് വധശ്രമത്തിന് ഗൂഡാലോചന നടത്തിയത്. 
മൂന്ന് പേരാണ് തന്നെ അക്രമിച്ചത്. അവരെ തനിക്ക് തിരിച്ചറിയാന്‍ കഴിയും. സംഭവത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ അക്രമികള്‍ തന്നെ ദിവസങ്ങളായി നീരീക്ഷിക്കുകയായിരുന്നു. മൂന്ന് പേരെ പിടിച്ച് കേസ് ഒതുക്കാനാണ് ശ്രമം. എന്നാല്‍ ഗൂഡാലോചന പുറത്തുവരണമെന്നും നസീര്‍ പറഞ്ഞു. 
വടകര മണ്ഡലത്തില്‍ ജയരാജനെതിരെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് മുന്‍ സിപിഎം പ്രവര്‍ത്തകനായ സിഒടി നസീര്‍. 
എന്നാല്‍ നസീറിനെ ആക്രമച്ചതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ച് പറയുന്നത്. പി.ജയരാജന്‍ ആശുപത്രിയില്‍ എത്തി നസീറിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക