Image

അംഗങ്ങളുടെ വിയോജിപ്പ് പരസ്യമാക്കില്ല - തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 22 May, 2019
അംഗങ്ങളുടെ വിയോജിപ്പ് പരസ്യമാക്കില്ല - തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് അനുവദിച്ചതില്‍ കമ്മീഷന്‍ അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. അംഗങ്ങള്‍ക്കുള്ള വിയോജിപ്പ് പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചതിനനുസരിച്ചാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയുടെ തീരുമാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുശീല്‍ ചന്ദ്രയും പിന്തുണച്ചു. 

എന്നാല്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വാദിച്ചെങ്കിലും യോഗം അത് തള്ളി. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സ്വാഭാവിക നീതി അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെല്ലാമെന്നും സുനില്‍ അറോറ അറിയിച്ചു. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങള്‍ എക്‌സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാല്‍ എതിര്‍പ്പുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് കമ്മീഷന്‍ യോഗത്തില്‍ നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുമ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു നിയമവിഭാഗം ഉപദേശം നല്‍കിയത് ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അറിയിച്ചത്. ഇക്കാര്യം അശോക് ലവാസയെ യോഗം അറിയിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക