Image

നാഗമ്പടം പാലം മേയ് 25 ന് വീണ്ടും പൊളിക്കും; ശനിയാഴ്ച കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഓടില്ല

Published on 22 May, 2019
നാഗമ്പടം പാലം മേയ് 25 ന് വീണ്ടും പൊളിക്കും; ശനിയാഴ്ച കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഓടില്ല

കോട്ടയം : നാഗമ്പടത്തെ പഴയ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം ഇനിയും തുടരും. മേയ് 25 നാണ് പാലം വീണ്ടും സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുക. അതുകൊണ്ടു തന്നെ ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല. കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. 

നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ കഴിഞ്ഞ മാസം ശ്രമിച്ചുവെങ്കിലും ഫലം കാണാഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.  ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ  പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.  പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

1953 ലാണ് നാഗമ്പടം പാലം നിര്‍മ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം വേഗത കുറച്ചാണ് ട്രെയിനുകള്‍ ഇതുവഴി കടത്തിവിട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക