Image

മാര്‍പാപ്പയുടെ പ്രതിനിധിയെ പ്രതിയാക്കിയ സിനഡ് തീരുമാനത്തില്‍ കടുത്ത അതൃപ്തി; വത്തിക്കാന്‍ ഇടപെടല്‍ ഉടന്‍?

Published on 22 May, 2019
മാര്‍പാപ്പയുടെ പ്രതിനിധിയെ പ്രതിയാക്കിയ സിനഡ് തീരുമാനത്തില്‍ കടുത്ത അതൃപ്തി; വത്തിക്കാന്‍ ഇടപെടല്‍ ഉടന്‍?

കോട്ടയം: സിറോ മലബാര്‍ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത് വത്തിക്കാന്റെ അനുമതിയോടെ. മാര്‍പാപ്പയുടെ പ്രതിനിധിയായി അതിരൂപതയുടെ ഭരണത്തിന് നിയോഗിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ പ്രതിയാക്കി സിനഡ് പരാതി നല്‍കിയതില്‍ വത്തിക്കാന് കടുത്ത അതൃപ്തിയും ഉണ്ടായെന്നാണ് അവിടെനിന്നും ലഭിക്കുന്ന സൂചനകള്‍. 

സഭയില്‍ ചേരിപ്പോര് രൂക്ഷമാകുകയും വിശ്വാസികള്‍ക്കിടയില്‍ വലിയ അതൃപ്തി ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ നിലയില്‍ ഇനിയും അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സൂചനയും വത്തിക്കാന്‍ നല്‍കുന്നു. വൈകാതെ വത്തിക്കാനില്‍ നിന്നും ചില കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വ്യാജമെന്ന പറയപ്പെടുന്ന രേഖ ബിഷപ് മനത്തോടത്ത് വത്തിക്കാനിലേക്ക് ഈ സാഹചര്യത്തില്‍ അയച്ചുവെന്ന് കരുതുന്നില്ലെന്ന് അതിരുപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ഈ രേഖ യഥാര്‍ത്ഥമെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും ഏതാനും വൈദികര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക