Image

രമ്യ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്, പാട്ടും പാടി (ജെ. എസ്. അടൂര്‍)

ജെ. എസ്. അടൂര്‍ Published on 23 May, 2019
രമ്യ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്, പാട്ടും പാടി (ജെ. എസ്. അടൂര്‍)
രമ്യ ഹരിദാസ് ചരിത്രത്തിലേക്കു നടന്നു കയറുകയാണ്. അതിന് കാരണങ്ങള്‍ പലത് ഉണ്ട്. കേരളത്തില്‍ നിന്നുള്ള ഏക വനിത. ഭാര്‍ഗവി തങ്കപ്പന് കഴിഞ്ഞു അമ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ഒരു ദളിത് സ്ത്രീ പാര്‍ലമെന്റില്‍ അംഗമാകുന്നത്. പഞ്ചായത് തലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക്. സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായി പാര്‍ലമെന്റിലേക്ക്. കേരളത്തില്‍ ഏറ്റവും കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളയൊരാള്‍ പാര്‍ലെമെന്റിലേക്ക്. പാട്ട് പാടി ജയിച്ച ഒരാള്‍. രമ്യ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് , ഒരു പാട്ടും പാടി .

തിരെഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അമിത സന്തോഷമോ തോറ്റാല്‍ അമിത ദുഃഖമോ തോന്നേണ്ട കാര്യമില്ലെന്നാണ് എന്റെ നിലപാട്. ഈ തിരെഞ്ഞെടുപ്പില്‍ ജയിച്ചവരിലും തോറ്റവരിലും എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഉണ്ട്. എന്നാല്‍ രമ്യക്ക് വേണ്ടി മാത്രമാണ് ഞാന്‍ പരസ്യമായി രംഗത്ത് ഇറങ്ങിയത് . അത് ഫേസ് ബുക്കില്‍ മാത്രമല്ല.

കാരണം ഗാന്ധിജി പറഞ്ഞ ടാലിസ്മാനാണ് . Stand up with the least privileged person. രമ്യക്കായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ആസ്തിയുള്ളത . ഒരു ചെറിയ വീടിനും മറ്റുമായി കാറെടുത്തു എട്ട് ലക്ഷത്തോളം രൂപയുടെ ജപ്തി നോട്ടീസ് . പലരും ആക്ഷേപിച്ചപ്പോഴും രമ്യയുടെ കഴിവില്‍ എനിക്ക് ബോധ്യമുണ്ടായിരുന്നു. എല്ലാവരും രമ്യ തോറ്റുപോകുമെന്ന് ആദ്യമെ വിധിയെഴുതി. അത് സി പി എമ്മിന്റെ കോട്ടയാണ് എന്ന് പറഞ്ഞു . When everyone told me that it is impossible for her to win, I chose to extend full solidarity because I was convinced that a young intelligent woman deserved to be in parliament

ആദ്യമായി സാമ്പത്തിക സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ ഏതാണ്ട് 3600 പേരാണ് എന്നെ ഇന്‍ബോക്‌സില്‍ മൂന്ന് മണിക്കൂറിനകം ബന്ധപ്പെട്ടത്. അത് പോലെ ഓണ്‍ ലൈന്‍ മീഡിയ കൂടെ വന്നു .. ഷാജന്‍ വിളിച്ചു പറഞ്ഞു കൂടെയുണ്ടന്ന്. മുപ്പതോളം പത്ര പ്രവര്‍ത്തകര്‍ വിളിച്ചു. നാഷണല്‍ ന്യൂസായി. അവര്‍ ജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു . കേരളത്തില്‍ ആദ്യ ക്രൗഡ് സോഴ്സിംഗിലൂടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ആയിരക്കണക്കിന് ആളുകള്‍ സംഭാവന കൊടുത്തു.

അത് പോലെ ഇന്‍ബോക്‌സില്‍ ഭീഷണികള്‍ വന്നു. കേസില്‍ കുടുക്കും എന്ന് വരെ പറഞ്ഞു. ട്രോളുകള്‍ ചെയ്തവര്‍ക്ക് നന്ദി. കൂടുതല്‍ കൂടുതല്‍ ട്രോളുകള്‍ ചെയ്തപ്പോള്‍ രമ്യക്ക് കൂടുതല്‍ പിന്തുണ കിട്ടി . അത് കൊണ്ട് ട്രോള്‍ ചെയ്തവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി . അത് കാരണം കുറെ ആളുകള്‍ അണ്‍ഫ്രണ്ട് ചെയ്തു . ചില കൂട്ടുകാര്‍ അലോസരപെട്ടു . എന്നെ അറിയാത്ത ചിലര്‍ പറഞ്ഞു ഇത് പൈസ അടിച്ചു മാറ്റുവാന്‍ ചെയ്യുന്ന പണിയാണെന്ന്. ചിലര്‍ പറഞ്ഞു തട്ടിപ്പിന് കേസ് കൊടുക്കുമെന്ന്.

But let me express immense gratitude to the thousands of people who trusted me and trusted my integrity and conviction and provided full support to the campaign . അവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സ്‌കാരായിരുന്നില്ല . രമ്യക്ക് സംഭാവന കൊടുത്തവരില്‍ ഇടത് പക്ഷ പാര്‍ട്ടികളില്‍ ഉള്ള കുറെ പേരുണ്ട്. രമ്യ ജയിച്ചത് അവരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ് . അവര്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായത് കൊണ്ടാണ്. ഞാന്‍ മണ്ഡലത്തില്‍ ചിലവഴിച്ച ദിവസങ്ങളില്‍ കണ്ടത് സ്ത്രീകള്‍ക്ക് രമ്യയോടുള്ള പോസിറ്റീവ് റെസ്‌പോണ്‍സണ്. പാര്‍ട്ടി ഭേദമന്യ സ്ത്രീകളും ചെറുപ്പക്കാരും വോട്ട് ചെയ്യും എന്ന് ഉറപ്പായിരുന്നു. അതായിരുന്നു സ്ട്രാറ്റജിയും. പാട്ട് പോസിറ്റിവ് ഇമ്പാക്റ്റ് ഉണ്ടാക്കും എന്ന് ഉറപ്പായിരുന്നു .

അതു മാത്രമല്ല she is full of positive energy . ഒരു കാരണവശാലും എതിര്‍ സ്ഥാനാര്‍ത്ഥിയെ അക്രമിക്കാതെ പോസിറ്റീവ് ക്യാമ്പയിന്‍ ആയിരുന്നു . Happy it worked .

കേരളത്തില്‍ വളരെ സജീവ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ആളുകളും സജീവ അനുഭാവികളും കൂടി പത്തു ശതമാനം പേരാണ് ഉള്ളത് . വേറെ ഒരു പത്തു ശതമാനം പാസ്സീവ് അനുഭാവികളും. കേരളത്തില്‍ മുപ്പത് വയസ്സില്‍ താഴെയുള്ള ഒരുപാട് പേര്‍ക്ക് പാര്‍ട്ടി രാഷ്ട്രീയം ഇല്ല . അവരൊക്കെയാണ് രമ്യക്ക് ഇത്രയും ഭൂരിപക്ഷം കൊടുത്തതു .

രമ്യ ഇനി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രകാശം പരത്തും . ഇനിയും ഐക്യ ദാര്‍ഢ്യം ഉണ്ടാകും
രമ്യ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്, പാട്ടും പാടി (ജെ. എസ്. അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക