Image

പരാജയം സര്‍ക്കാറിനെതിരായ ജനവിധിയല്ല: മുഖ്യമന്ത്രി

Published on 25 May, 2019
പരാജയം സര്‍ക്കാറിനെതിരായ ജനവിധിയല്ല: മുഖ്യമന്ത്രി


തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‌ ജനങ്ങളുടെ ഇടയില്‍ നല്ല അംഗീകാരമാണ്‌ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്‌ സംസാരിക്കുകായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ ഫലമാണ്‌ ഉണ്ടായത്‌.

ഇത്തരം ഫലം ഉണ്ടാകുമെന്ന്‌ കരുതിയില്ല. ഇത്‌ സ്ഥായിയായതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അത്‌ ബിജെപിക്ക്‌ ഗുണം ചെയ്‌തേനെ. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത്‌ പോയെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക