Image

സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; സിബിഐ അന്വേഷണം വേണമെന്ന് അങ്കമാലി അതിരൂപത വികാരി ജനറാളിന്‍റെ സര്‍ക്കുലര്‍

കല Published on 26 May, 2019
സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; സിബിഐ അന്വേഷണം വേണമെന്ന് അങ്കമാലി അതിരൂപത വികാരി ജനറാളിന്‍റെ സര്‍ക്കുലര്‍

സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കര്‍ദിനാളിനെ പ്രത്യക്ഷമായി തന്നെ വിമര്‍ശിച്ചുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാലിന്‍റെ സര്‍ക്കുലര്‍. വ്യാജരേഖ ഉണ്ടാക്കുന്നതിന് വൈദികന്‍ ശ്രമിച്ചിട്ടില്ലെന്ന് അതിരൂപതിയലെ വിവിധ പള്ളികളില്‍ വായിച്ച വശദീകരണ കുറിപ്പില്‍ പറയുന്നു. രേഖകളുടെ നിജസ്ഥിതി സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. 
വ്യാജരേഖ ചമച്ചതായി ആരോപിക്കപ്പെട്ട ആദിത്യന്‍ എന്ന യുവാവിനെ അതിരൂപത സംരക്ഷിക്കേണ്ടതായിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ കര്‍ദിനാളിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദിത്യന് ക്രൂരമായ പോലീസ് മര്‍ദനം നേരിട്ടതായും സര്‍ക്കുലറില്‍ പറയുന്നു. 
മാര്‍ ആലഞ്ചേരിയുടെ പേരില്‍ വ്യാജബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയെന്നാണ് കേസ്. കേസില്‍ ഫാ.പോള്‍ തേലക്കാട്ടാണ് ഒന്നാം പ്രതി. ആദിത്യന്‍ രേഖകള്‍ ഇമെയിലായി ഫാ.തേലക്കാട്ടിന് അയക്കുകയായിരുന്നു. മാര്‍ ജേക്കബ് മനത്തോടത്ത്, ആദിത്യന്‍, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. 
സര്‍ക്കുലര്‍ വായിക്കുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികള്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു. സര്‍ക്കുലര്‍ വായിച്ചതിനു പിന്നാലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക