ബെംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ
എയര്‍പോര്‍ട്ട് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍
കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 3.30ഓടെ ഉണ്ടായ അപകടത്തില്‍ ദിമ്പക് ദേ(46),
സ്വാഗതാ ചൗധരി(42), സുജോയ്(45), ജയതി(65), ദ്രുവ ദേ(14) എന്നിവരാണ്
കൊല്ലപ്പെട്ടത്.
സുജോയിയെ വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ കുടുംബസമേതം
പുറപ്പെട്ടതാണ് ഇവര്‍. ബംഗാള്‍ സ്വദേശികളായ ഇവരെല്ലാം ബംഗളൂരുവിലാണ്
താമസം.