Image

പ്രളയം :പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കുള്ള സഹായ വിതരണം പൂര്‍ത്തിയാക്കി

പ്രസാദ് പി Published on 29 May, 2019
പ്രളയം :പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കുള്ള സഹായ വിതരണം പൂര്‍ത്തിയാക്കി
ലോസ് ആഞ്ചെലെസ് :കഴിഞ്ഞവര്‍ഷം കേരളം നേരിട്ട പ്രളയത്തിനുശേഷമുള്ള പുരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസും. പ്രളയത്തില്‍ തകര്‍ന്നുപോയ രണ്ടു സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുവേണ്ടി ഒരുലക്ഷത്തിലധികം ഡോളറിന്റെ സഹായമാണ് ഓം നല്‍കിയത്.

ആലപ്പുഴ ജില്ലയിലെ തുറവൂരിലുള്ള സരസ്വതി വിദ്യാമന്ദിര്‍ പൂര്‍ണമാ യും അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ വിദ്യാപീഠം ഭാഗികമായും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ധനസഹായമാണ് സേവാഭാരതിവഴി എത്തിച്ചത്.

സെപ്റ്റംബറോടുകൂടി ഈര ണ്ടുസ്കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാകുമെന്നും, വിജയദശമി ദിനത്തില്‍ പുതിയകെട്ടിടത്തില്‍ ക്ലാസുകള്‍ആരംഭിക്കു മെന്നും കേരളത്തില്‍ പുനരുധാനപ്രവര്‍ത്തങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ഗോപകുമാറും ജിനേഷും അറിയിച്ചതായും രവി വെള്ളത്തേര ിപറഞ്ഞു.   

മാത്രമല്ല പുതിയകെട്ടിടത്തില്‍ സഹായധനംനല്‍കിയ സംഘടനകളുടെ പെര്‍രേഖപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍സമൂഹത്തിന്റെ അകമഴിഞ്ഞസഹകരണം ധനസമാ ഹരണത്തിനു സഹായിച്ചുവെന്ന് ഓം ഡയറക്ടര്‍ രവിവെള്ളത്തിരിപറഞ്ഞു.

ഈപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും സഹായിച്ചപ്രവാസിഭാരതീയരായ ഡോ.നിതിന്‍ഷാ, ശ്രീ ബി യു പട്ടേല്‍, കാലിഫോര്‍ണിയയിലെ സന്നദ്ധസ ംഘടനയായ ജോയ് ഓഫ് ഷെയറിങ് എന്നിവരെ പ്രത്യേകം ഓര്‍മിക്കുന്നതായി വെള്ളത്തിരി പറഞ്ഞു.  ഫണ്ട് സ്വരൂപിക്കുന്നതിനു സഹായിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രഷററുമായ രമനായര്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ എന്നിവര്‍നന്ദി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക