Image

റിഥം ഓഫ് ഡാലസിന്റ 11മത് വാര്‍ഷിക സമ്മേളനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

(എബി മക്കപ്പുഴ) Published on 31 May, 2019
റിഥം ഓഫ് ഡാലസിന്റ 11മത് വാര്‍ഷിക സമ്മേളനം പ്രൗഢ ഗംഭീരമായി  ആഘോഷിച്ചു
ഡാളസ്:റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്കൂളിന്റെ പതിനൊന്നാമതു വാര്‍ഷിക സമ്മേളനം ഡാളസ് സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ വര്‍ണ്ണപൊലിമയോട് കൂടി ആഘോഷിച്ചു.

വാര്‍ഷിക സമ്മേളനം റെവ.ഫാദര്‍ രാജേഷ് കുച്ചില്‍ ജോണ്‍ നിലവിളക്കു കത്തിച്ചു ഉത്ഘാടനം ചെയ്തു. ആഘോഷ പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ പ്രിന്‍സ് സക്കറിയ  സിപി എ , ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ശ്രീ. ഷിജു എബ്രഹാം, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ശ്രീ. ടി സി ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട്  ആഘോഷ പരിപാടിയ്ക്കു തുടക്കമിട്ടു.   

ഡാളസിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍ ആയിരുന്നു മുഖ്യമായി അരങ്ങേറിയത്.

ഭാരത നാട്ട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്,ഫോള്‍ക് ഡാന്‍സ്, കൂടാതെ പിയാനോ, കര്‍ണാട്ടിക് മ്യൂസിക്, ഗിറ്റാര്‍ തുടങ്ങിയ തുടങ്ങിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്പരിപ്പിക്കുന്ന കലാ പ്രകനങ്ങള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനു മുന്‍പാകെ നടത്തി കാണികളുടെ കൈയടി ഏറ്റു വാങ്ങി.

 റിഥം ഓഫ് ഡാലസിന്റെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി. ഷൈനി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി മൂന്നു മണിക്കൂര്‍ നീണ്ടു വര്ണപ്പൊലിമയേറിയ  ആഘോഷ പരിപാടികള്ക്ക് സമാപനം കുറിച്ചു   


റിഥം ഓഫ് ഡാലസിന്റ 11മത് വാര്‍ഷിക സമ്മേളനം പ്രൗഢ ഗംഭീരമായി  ആഘോഷിച്ചു
റിഥം ഓഫ് ഡാലസിന്റ 11മത് വാര്‍ഷിക സമ്മേളനം പ്രൗഢ ഗംഭീരമായി  ആഘോഷിച്ചു
റിഥം ഓഫ് ഡാലസിന്റ 11മത് വാര്‍ഷിക സമ്മേളനം പ്രൗഢ ഗംഭീരമായി  ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക