Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2019
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ദ്വിവത്സര ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു. ബൈബിള്‍ സഭാ ചരിത്രം, ആരാധനക്രമം, സഭാവിജ്ഞാനീയം, ക്രിസ്റ്റോളജി തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളിച്ചാണ് നാലു സെമസ്റ്ററുകളായി നടത്തുന്ന ദൈവശാസ്ത്ര കോഴ്‌സ് നടത്തുന്നത്.

ജൂണ്‍ 23-ന് കോഴ്‌സ് ഔദ്യോഗികമായി ആരംഭിക്കും. കോഴ്‌സിനെക്കുറിച്ചുള്ള ആമുഖാവതരണം ഷിക്കാഗോ രൂപതയുടെ മതബോധന ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍ ഏതാനും ആഴ്ചയ്ക്കുമുമ്പ് നടത്തുകയുണ്ടായി.

എല്ലാ ഞായറാഴ്ചയും 11 മണിക്കായിരിക്കും ക്ലാസുകള്‍ നടക്കുക. രണ്ടു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പൊന്തിഫിക്കല്‍ പദവിയുള്ള വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താത്പര്യമുള്ള ആര്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളിയേയോ കോര്‍ഡിനേറ്റേഴ്‌സായ ജോര്‍ജ് അമ്പാട്ട്, പാപ്പച്ചന്‍ മൂലയില്‍ എന്നിവരേയോ ബന്ധപ്പെടാവുന്നതാണ്.


Join WhatsApp News
ശാസ്ത്രം അല്ല 2019-06-05 12:30:31
ദൈവ ശാസ്ത്രം എന്നത് വളരെയധികം തെറ്റായ പേര്‍ ആണ്. ഇതില്‍ യാതൊരു ശാസ്ത്രവും ഇല്ല. വേദ സാഹിത്യം എന്നോ ദൈവ സാഹിത്യം എന്നോ പേര്‍ മാറ്റുക.-
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക