Image

ഗ്രാജ്വഷന്‍ പാര്‍ട്ടി ഒഴിവാക്കി ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നല്‍കി വിദ്യാര്‍ഥി

പി.പി. ചെറിയാന്‍ Published on 05 June, 2019
ഗ്രാജ്വഷന്‍ പാര്‍ട്ടി ഒഴിവാക്കി ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നല്‍കി വിദ്യാര്‍ഥി
ഹൂസ്റ്റണ്‍: ഹൈസ്കുള്‍ ഗ്രാജ്വഷന്‍ എല്ലാവരും വലിയ ആഘോഷമാക്കുകയാണ് പതിവ്. എന്നാല്‍ ഗ്രാജ്വഷന്‍ പാര്‍ട്ടിക്ക് പണം ചിവലഴിക്കാതെ ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നടത്തി മാതൃകയായിരിക്കുകയാണ് ലിയാന കരാസ്‌ക്കെ എന്ന വിദ്യാര്‍ഥി. ഹൂസ്റ്റണില്‍ നിന്നുള്ള ലിയാന ഗ്രാജ്വഷന്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ഹൂസ്റ്റണിലെ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഷെല്‍ട്ടറാണ്. ലിയാന തന്റെ കൂട്ടുകാരുമൊത്ത് 95 പിസ വാങ്ങി നേരെയെത്തിയത് ഷെല്‍ട്ടറില്‍. ലിയാനയുടെ കൂട്ടുകാരും ആവോശത്തിലായിരുന്നു. ലിയാന കുടുംബസമേതം ഇവിടം നേരത്തെ സന്ദര്‍ശിച്ചിരുന്നു.

ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുകമാത്രമല്ല ലിയാനായുടെ ലക്ഷ്യം. ബിരുദമെടുത്ത് ആതുരസേവനം നടത്തണമെന്നതും കൂടി ഇവര്‍ ലക്ഷ്യമിടുന്നു. പിസ്സാ ആസ്വദിച്ച അന്തേവാസികള്‍ കുട്ടികളെ അലിംഗനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ലിയാനയുടെ പ്രവര്‍ത്തി മാതൃകാപരമാണെന്ന് സ്കൂള്‍ അധികൃതരും അഭിപ്രായപ്പെട്ടു.

ഗ്രാജ്വഷന്‍ പാര്‍ട്ടി ഒഴിവാക്കി ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നല്‍കി വിദ്യാര്‍ഥി
ഗ്രാജ്വഷന്‍ പാര്‍ട്ടി ഒഴിവാക്കി ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നല്‍കി വിദ്യാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക