Image

അപകട സമയത്ത്‌ ബാലഭാസ്‌കറിന്റെ കാറില്‍ രണ്ട്‌ ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും

Published on 08 June, 2019
അപകട സമയത്ത്‌ ബാലഭാസ്‌കറിന്റെ കാറില്‍ രണ്ട്‌ ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും


തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത്‌ കൈവശം രണ്ട്‌ ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ്‌ കാറില്‍ നിന്ന്‌ കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

സെപ്‌തംബര്‍ 25 ന്‌ പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ സ്ഥലത്ത്‌ ആദ്യമെത്തിയത്‌ ഹൈവേ പൊലീസാണ്‌. പിന്നാലെയാണ്‌ മം?ഗലപുരം പൊലീസ്‌ എത്തിയത്‌. പൊലീസ്‌ ഉദ്യോ?ഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ്‌ പണവും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയത്‌. 10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ്‌ , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്‌ ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്‌.

ഇത്‌ സ്റ്റേഷനിലെത്തിയ ശേഷം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ്‌ രണ്ട്‌ ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. പിറ്റേന്ന്‌ രാവിലെ ലക്ഷ്‌മിയുടെ ബന്ധുക്കള്‍ക്കൊപ്പമെത്തിയ പ്രകാശന്‍ തമ്‌ബി കാറിലുണ്ടായിരുന്ന സ്വര്‍ണത്തെ കുറിച്ച്‌ അന്വേഷിച്ചിരുന്നു. ബന്ധുക്കളാണെന്നു ബോധ്യമായതോടെ ബാഗുകളും ആഭരണങ്ങളും പണവും പൊലീസ്‌ കൈമാറുകയായിരുന്നു. ഇത്‌ സംബന്ധിച്ച രേഖകള്‍ അന്ന്‌ കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥന്‌ കൈമാറുകയും ചെയ്‌തു.

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രകാശന്‍ തമ്‌ബി പിടിയിലായതോടെയാണ്‌ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ശക്തമായത്‌. ഇതേത്തുടര്‍ന്നാണ്‌ കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടായത്‌.

മകന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും സംശയം പൊലീസ്‌ നീക്കിത്തരണം എന്നും ആവശ്യപ്പെട്ട്‌ അച്ഛന്‍ കെ സി ഉണ്ണി വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ വീണ്ടും അന്വേഷണം സജീവമായത്‌.


Join WhatsApp News
josecheripuram 2019-06-08 16:03:04
Now I have a suspicion,every program done out side Kerala may have a link with smuggling ? How much the artists makes?Is there a tax they pay?Who knows?I always wonder the sponsor's say It was a loss.Then why every year they sponsor?The way things go It's not right.How much Smuggling  is being done by all this artists who visits abroad?
josecheripuram 2019-06-08 16:56:44
We have to look in to the Programs in America,So many artists come here,Are they Carries?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക