Image

മഴയില്‍ കോട്ടയത്ത്‌ മൂന്നടത്ത്‌ തീ പിടുത്തം

Published on 10 June, 2019
മഴയില്‍ കോട്ടയത്ത്‌ മൂന്നടത്ത്‌ തീ പിടുത്തം
കോട്ടയം: പെരുമഴയില്‍ നഗരത്തില്‍ മൂന്നടത്ത്‌ തീ പിടുത്തം. രണ്ടു സ്‌കൂളുകളിലും ഫ്‌ളാറ്റിലുമാണ്‌ തീ പിടുത്തമുണ്ടായത്‌. മാങ്ങാനത്തെ ഫ്‌ളാറ്റിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‌ ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവങ്ങളെല്ലെല്ലാം. കഞ്ഞിക്കുഴി കവിതാ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മണിമല പൊന്തന്‍പുഴ പുള്ളങ്കാവുങ്കല്‍ ജെറിന്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഷോപ്പി സ്ഥാപനത്തിലാണ്‌ തീ പിടുത്തമുണ്ടായത്‌. തിങ്കളാഴ്‌ച രാവിലെ സ്ഥാപനം തുറക്കാന്‍ ജെറിന്‍ ജേക്കബ്‌ എത്തിയപ്പോഴാണ്‌ തീയും പുകയും കണ്ടെത്തിയത്‌.

തുടര്‍ന്ന്‌കോട്ടയത്തു നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഓണ്‍ലൈന്‍ വഴി ഡിറ്റര്‍ജെന്റുകള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ്‌ തീ പിടിച്ചത്‌. സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ സംശയിക്കുന്നു. ഈസ്റ്റ്‌ പൊലീസ്‌ കേസെടുത്തു.തിരുവാതുക്കല്‍ കല്ലുപുരയ്‌ക്കല്‍ ഗവ.എല്‍പി സ്‌കൂളിന്റെ പാചകപ്പുരയിലാണ്‌ ഗ്യാസ്‌ ലീക്കുണ്ടായത്‌. രാവിലെ കുട്ടികള്‍ക്കായി കഞ്ഞി പാചകം ചെയ്യുമ്പോഴായിരുന്നു അപകടം.

 സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ അഗ്‌നിരക്ഷാ സേനാ അധികൃതര്‍ സ്ഥലത്ത്‌ എത്തി.അപ്പോഴേയ്‌ക്കും ഗ്യാസ്‌ ലീക്ക്‌ പരിഹരിച്ചിരുന്നു. കഞ്ഞിക്കുഴി ഹോളിഫാമിലി സ്‌കൂളിന്റെ ഭാഗത്താണ്‌ പോസ്റ്റില്‍ നിന്നും തീ പടര്‍ന്നത്‌. മൂന്ന്‌ യൂണിറ്റ്‌ അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക