Image

പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന്‌ ഷോക്കേറ്റ്‌ തിരുവനന്തപുരത്ത്‌ രണ്ടുപേര്‍ മരിച്ചു

Published on 10 June, 2019
പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന്‌ ഷോക്കേറ്റ്‌ തിരുവനന്തപുരത്ത്‌ രണ്ടുപേര്‍ മരിച്ചു


തിരുവനന്തപുരം : പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ്‌ രണ്ട്‌ പേര്‍ മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ്‌ സംഭവം. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്‌ണന്‍, പ്രസന്നകുമാരി എന്നിവരാണ്‌ മരിച്ചത്‌.

പൊട്ടിവീണ വൈദ്യുതിക്കമ്പി തട്ടിക്കിടന്ന വെള്ളക്കെട്ടില്‍ നിന്നാണ്‌ ഇരുവര്‍ക്കും ഷോക്കേറ്റത്‌. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ്‌ അപകടം ഉണ്ടായത്‌.

പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ്‌ രണ്ട്‌ പേര്‍ ഷോക്കേറ്റ്‌ കിടക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ട്‌ പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി രണ്ട്‌ ലക്ഷം അടിയന്തിരമായി അനുവദിക്കുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക