Image

യുവാവിനെ ആറ്‌ പേര്‍ ചേര്‍ന്ന്‌ ഇഷ്ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊന്നു

Published on 11 June, 2019
യുവാവിനെ ആറ്‌ പേര്‍ ചേര്‍ന്ന്‌ ഇഷ്ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊന്നു


ന്യൂഡല്‍ഹി : യുവാവിനെ ആറ്‌ പേര്‍ ചേര്‍ന്ന്‌ ഇഷ്ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോര്‍ത്ത്‌ ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ്‌ സംഭവം. ഗൗരവ്‌(24) എന്ന യുവാവാണ്‌ കൊലപ്പെട്ടത്‌. ഇയാള്‍ കൊലക്കേസ്‌ പ്രതിയായിരുന്നുവെന്നാണ്‌ വിവരം.

ഗൗരവും സുഹൃത്ത്‌ സതീഷും കൂടി പ്രദേശത്തെ റോക്കി, രവി എന്നീ യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന്‌ റോക്കിയെയും രവിയെയും ഇവര്‍ കത്തിക്കൊണ്ട്‌ കുത്തി പരിക്കേല്‍പ്പിച്ചു.

ഇതോടെ റോക്കിയുടെയും രവിയുടെയും സുഹൃത്തുക്കള്‍ സ്ഥലത്തെത്തി ഗൗരവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. ശേഷം ഗൗരവിനെ സംഘം ഇഷ്ടിക കൊണ്ട്‌ തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്നും പൊലീസ്‌ അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക