Image

തുണിക്കടകളില്‍ ജീവനക്കാര്‍ക്ക്‌ ഇരിപ്പിടമില്ല ; 58 കടകള്‍ക്കെതിരെ നടപടി

Published on 13 June, 2019
തുണിക്കടകളില്‍ ജീവനക്കാര്‍ക്ക്‌ ഇരിപ്പിടമില്ല ; 58 കടകള്‍ക്കെതിരെ നടപടി


തിരുവനന്തപുരം : തുണിക്കടകളില്‍ ജീവനക്കാര്‍ക്ക്‌ ഇരിപ്പിടമില്ലെന്ന്‌ കാണിച്ച്‌ 58 കടകള്‍ക്കെതിരെ നടപടി. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്‌ണനാണ്‌ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ്‌ വ്യാപകമായ പരിശോധന നടത്തിയിരുന്നു.

1960 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു.സംസ്ഥാനവ്യാപകമായി നടത്തിയ 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക്‌ ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക