ഡെര്‍ബി : മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സാംസ്‌ക്കാരിക നഗരി എന്നറിയപ്പെടുന്ന
കൂടരഞ്ഞി പഞ്ചായത്തില്‍ നിന്നും യു കെ യില്‍ വന്നു ചേര്‍ന്നിട്ടുള്ള പ്രവാസി
മക്കള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സംഗമിക്കുന്നു, സ്റ്റാഫോര്‍ഡ് ഷയറില്‍
സ്‌മോള്‍ വുഡ് മാനറില്‍ ആണ് ഈ വര്‍ഷത്തെ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സംഗമത്തോടനുബന്ധിച്ചു
തയ്യാറാക്കിയിരിക്കുന്നത്.
വിശുദ്ധ കുര്‍ബ്ബാന, പിക്‌നിക്, കലാ കായിക
മത്സരങ്ങള്‍ , ഔട്ട് ഡോര്‍ ഗെയംസ് , ബാര്‍ബിക്യു, ഓര്‍ക്കസ്‌ട്ര, കലാ സന്ധ്യ
തുടങ്ങി അത്യാകര്‍ഷകങ്ങളായ ഇനങ്ങള്‍ക്കപ്പുറാം ബന്ധങ്ങളും, ഓര്‍മ്മകളും ഉണര്‍ത്തി ,
സൊറയും, നേരമ്പോക്കും പാചകവും, ചീട്ടു കളിയും ഒക്കെയായി സംഗമങ്ങളില്‍ വേറിട്ട്
നില്‍ക്കുന്ന ഒന്നാവും കൂടരഞ്ഞി സംഗമം എന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി
അവകാശപ്പെടുന്നു .
കൂടരഞ്ഞിക്കാരന്‍ ജിമ്മി പുളിക്കക്കണ്ടത്തില്‍ അച്ചന്‍
മാര്‍ഗ്ഗ നിര്‍ദ്ധേശിയായി സംഗമത്തോടൊപ്പം ആള്‌മീയ നേതൃത്വത്തിനായി ഉണ്ടാവും.മെയ്
25 നു വെള്ളിയാഴ്‌ച വൈകുന്നേരം 6 :00 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍
ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജോജു
(പി.സിമറ്റം) 07775330091 , ജോസ് പുതുപുള്ളി 07737242297 , ജോളി കുന്നത്ത്
07968332635 , ബോബി പുളിമൂട്ടില്‍ 07717841783
സംഗമ വേദിയുടെ
വിലാസം
സ്‌മോള്‍ വുഡ് മാനര്‍ സ്റ്റാഫോര്‍ഡ് ഷയര്‍ ST14 8NS