Image

തട്ടിയെടുത്ത പണം അമ്മയ്ക്ക് തിരികെ നല്‍കാന്‍ കണ്ഠര് മോഹനരോട് ഹൈക്കോടതി

കല Published on 17 June, 2019
തട്ടിയെടുത്ത പണം അമ്മയ്ക്ക് തിരികെ നല്‍കാന്‍ കണ്ഠര് മോഹനരോട് ഹൈക്കോടതി

ശബരിമല തന്ത്രി കുടുംബത്തിലെ കണ്ഠര് മോഹനരും അമ്മ ദേവകി അന്തര്‍ജനവും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി. താനറിയാതെ മോഹനര്‍ തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വന്‍ തുക മാറ്റിയെടുത്തുവെന്നും തന്‍റെ അനുവാദമില്ലാതെ കാര്‍ വിറ്റുവെന്നും കാണിച്ചാണ് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി  അന്തര്‍ജനം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 
ഇത് സത്യമെന്ന് ബോധ്യപ്പെട്ട കോടി 30 ലക്ഷം രൂപ 15 ദിവസത്തിനകം ദേവകി അന്തര്‍ജനത്തിന് നല്‍കണമെന്ന് മോഹനനോട് നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ ബദര്‍ തര്‍ക്കപരിഹാസ കേന്ദ്രത്തില്‍ നടന്ന ഒത്തുതീര്‍പ്പിലാണ് തീരുമാനമായത്. 
തന്ത്രികുടുംബത്തിലെ വഴക്കിന് പിന്നില്‍ മഹേശ്വരരുടെ സഹോദരിയുടെ മകന്‍ രാഹുല്‍ ഈശ്വറാണെന്ന് പലരും പറയുന്നുണ്ട്. നിലവില്‍ തന്ത്രിയാവാന്‍ അധികാരമില്ലാത്ത രാഹുല്‍ ഈശ്വര്‍ അന്തരിച്ച ശ്രീ കണ്ഠരര് ഈശ്വരരെ സ്വാധീനിച്ച് തന്ത്രിയാവാനുള്ള ശ്രമം നടത്തുകയും എന്നാല്‍ അത് തടയപ്പെടുകയും ചെയ്തിട്ടുള്ളതാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക