തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണമായെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും പാര്‍വതി സജീവമായി.
തന്റെ സംവിധാനത്തില്‍ ഒരു സിനിമ ഉടന്‍ പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമയെ കുറിച്ച് പാര്‍വതി തുറന്ന് പറഞ്ഞത്. ഒരു സംവിധായിക ആകുന്നതിനെ കുറിച്ച് നേരത്തെ മുതല്‍ ആലോചിച്ചുണ്ടെന്നും. ഇക്കാര്യത്തില്‍ നടി റിമ കല്ലിങ്കലും താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടമെന്നും, നായികയാക്കാന്‍ നിരവധി നടിമാര്‍ തന്റെ പട്ടികയില്‍ ഉണ്ടെങ്കിലും ദര്‍ശന രാജേന്ദ്രനും, നിമിഷയുമായിരിക്കും തന്റെ സിനിമയില്‍ നായിക വേഷത്തില്‍ എത്തുകയെന്നും പാര്‍വതി തുറന്നു