Image

അരുണാചലിലെ വ്യോമസേനാ വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published on 20 June, 2019
അരുണാചലിലെ വ്യോമസേനാ വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു


ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ്‌ മരിച്ചവരില്‍ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. 

12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളില്‍നിന്നാണ്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോര്‍ഹാട്ടിലെ വ്യോമസേന ബേസ്‌ ക്യാമ്‌ബിലേക്ക്‌ മാറ്റുമെന്നും വ്യോമസേന അറിയിച്ചു.

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥരാണ്‌ വിമാനാപകടത്തില്‍ മരിച്ചത്‌. വ്യോമസേനാ വിങ്‌ കമാന്‍ഡര്‍ ജി എം ചാള്‍സ്‌, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച്‌ വിനോദ്‌, ഫ്‌ലൈറ്റ്‌ ലെഫ്‌റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ്‌ മൊഹന്തി, എം കെ ഗാര്‍ഗ്‌, വാറന്റ്‌ ഓഫീസര്‍ കെ കെ മിശ്ര, സര്‍ജെന്റ്‌ അനൂപ്‌ കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ്‌ കെ സിങ്‌, പങ്കജ്‌, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ്‌ കുമാര്‍ എന്നിവരാണ്‌ മരിച്ചവര്‍. 

 തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ്‌ സ്വദേശിയാണ്‌ വിനോദ്‌. അനൂപ്‌ കുമാര്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഷെറിന്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്‌.

അസമിലെ ജോര്‍ഹാട്ടില്‍നിന്ന്‌ മെച്ചൂക്കയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ വ്യോമസേനയുടെ എ.എന്‍-32 വിമാനം കാണാതായത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക