Image

യുവതിക്കെതിരെ ബിനോയ്‌ കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ

Published on 20 June, 2019
യുവതിക്കെതിരെ ബിനോയ്‌ കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ


കണ്ണൂര്‍: ലൈം?ഗീകാരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ്‌ കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച്‌ തനിക്ക്‌ അറിയില്ലെന്ന്‌ ഡി.ജി.പി.ലോക്‌നാഥ്‌ ബെഹ്‌റ. അക്കാര്യത്തെ കുറിച്ച്‌ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ബിനോയ്‌ കോടിയേരിക്കെതിരായ കേസില്‍ മുംബയ്‌ പോലീസ്‌ കേരള പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇതുവരെ മുംബയ്‌ പൊലീസ്‌ സഹായം തേടിയിട്ടില്ല. മുംബയ്‌ പൊലീസ്‌ രേഖാമൂലം ആവശ്യപ്പെട്ടാല്‍ സംസ്ഥാന പൊലീസ്‌ അന്വേഷണത്തിന്‌ സഹായിക്കുമെന്നും ഡി.ജി.പി.പറഞ്ഞു.

ബിനോയ്‌ കോടിയേരിക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തതിന്‌ പിന്നാലെ കഴിഞ്ഞദിവസമാണ്‌ മുംബയ്‌ പൊലീസ്‌ കണ്ണൂരിലെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക