Image

ഇന്ത്യക്കാര്‍ക്കുള്ള എച്ച്–1ബി വീസയ്ക്ക് നിയന്ത്രണം വരുന്നു

Published on 20 June, 2019
ഇന്ത്യക്കാര്‍ക്കുള്ള എച്ച്–1ബി വീസയ്ക്ക് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി : ഇന്ത്യ – യുഎസ് വ്യാപാര തര്‍ക്കം യുഎസില്‍ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു.

വിദേശ കമ്പനികള്‍ ഡേറ്റ അതതു   രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിര്‍ബന്ധിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എച്ച്–1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു.

ഇതോടെ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാന്‍ കടുത്ത നിയന്ത്രണം വരും.

വ്യാപാര തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഈ നീക്കം സമ്മര്‍ദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ്   ഇതു കാര്യമായി ബാധിക്കുക.

വ്യാപാര   രംഗത്ത്       ഇന്ത്യയ്ക്കു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു. യുഎസില്‍ നിന്നുള്ള 29 ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കഴിഞ്ഞ ഞായര്‍ മുതല്‍ അധിക തീരുവ ചുമത്തി തിരിച്ചടിച്ചു.

യുഎസ് ഒരു വര്‍ഷം നല്‍കുന്ന എച്ച്–1ബി വീസയില്‍ ഇന്ത്യക്കാര്‍ക്കുള്ളത് 10 – 15 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷം നല്‍കുന്ന 85,000 എച്ച്–1ബി വീസയില്‍ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക