Image

ടീച്ചറെ പിരിച്ചുവിടണമെന്ന ആര്‍ച്ച് ഡയോസിസിന്റെ കല്പന ജസ്യൂറ്റ് സ്‌ക്കൂള്‍ നിരസിച്ചു

പി.പി. ചെറിയാന്‍ Published on 22 June, 2019
ടീച്ചറെ പിരിച്ചുവിടണമെന്ന ആര്‍ച്ച് ഡയോസിസിന്റെ കല്പന ജസ്യൂറ്റ് സ്‌ക്കൂള്‍ നിരസിച്ചു
ഇന്ത്യാന: സ്വവര്‍ഗ്ഗ വിവാഹിതരായ ടീച്ചറെ പിരിച്ചു വിടണമെന്ന് ഇന്ത്യാന പോലീസ് ആര്‍ച്ച് ബിഷപ് ചാള്‍സ് സി. തോംപ്‌സണിന്റെ കല്പന നിരസിച്ച ഇന്ത്യാന ജെസ്യൂട്ട് പ്രിപ്പറേറ്ററി സ്‌ക്കൂളുമായിട്ടുള്ള  ബന്ധം വിച്ഛേദിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 21 നാണ് ഔദ്യോഗിക തീരുമാനം സ്‌ക്കൂള്‍ അധികൃതരെ അറിയിച്ചത്.

സ്വവര്‍ഗ വിവാഹം കത്തോലിക്കാ സഭാ അംഗീകരിക്കാത്തതിനാലാണ് സഭയുടെ വിശ്വാസത്തിനെതിരെ പ്രവര്‍ത്തിച്ച ടീച്ചറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു ആര്‍ച്ച് ബിഷപ്പ് കത്തു നല്‍കിയത്. ടീച്ചറുടെ ഐഡന്‍ഡിറ്റി വെളിപ്പെടുത്തുവാന്‍ താല്‍പര്യമില്ലെന്നും ഇവര്‍ പറഞ്ഞു.

ആര്‍ച്ച് ഡയോസിസിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന ബ്രീബഫ് ജെസ്യൂട്ട് സ്‌ക്കൂള്‍ 1962 ലാണ് സ്ഥാപിതമായത്.

ടീച്ചറുമായുള്ള കരാര്‍ പുതുക്കുന്നതിനു മുമ്പു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സ്‌ക്കൂള്‍ അധികൃതര്‍ അതു ഗൗരവമായി എടുത്തിരുന്നില്ല.
ദീര്‍ഘകാലമായി സ്‌ക്കൂളിലെ ടീച്ചറായിരുന്ന ഇവര്‍ മാതൃകാ ടീച്ചറായിരുന്നുവെന്നും, ഇവരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നുവെന്നും, സ്വവര്‍ഗ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ പിരിച്ചുവിടാനാകില്ലെന്നുമാണ് സ്‌ക്കൂള്‍ അധികൃതര്‍ വാദിക്കുന്നത്.
ഈ സാഹചര്യം വിശദീകരിച്ചു ആര്‍ച്ച് ബിഷപ്പിന് കത്തു നല്‍കുമെന്നും, ബിഷപ്പിന്റെ കല്പനയില്‍ അപ്പീല്‍ നല്‍കുമെന്നും ജെസ്യൂട്ട് സ്‌ക്കൂള്‍ പ്രസിഡന്റ് ഫാദര്‍ വില്യമും, രണ്ടു ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും അറിയിച്ചു. കത്തോലിക്കാ സഭയുടെ വിശ്വാസത്തിനും, കീഴ് വഴക്കങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നതുവരെ നിരോധം നിലനില്‍ക്കുമെന്ന് ആര്‍ച്ച് ഡയോസീസ് അറിയിച്ചു.

ടീച്ചറെ പിരിച്ചുവിടണമെന്ന ആര്‍ച്ച് ഡയോസിസിന്റെ കല്പന ജസ്യൂറ്റ് സ്‌ക്കൂള്‍ നിരസിച്ചു
ടീച്ചറെ പിരിച്ചുവിടണമെന്ന ആര്‍ച്ച് ഡയോസിസിന്റെ കല്പന ജസ്യൂറ്റ് സ്‌ക്കൂള്‍ നിരസിച്ചു
ടീച്ചറെ പിരിച്ചുവിടണമെന്ന ആര്‍ച്ച് ഡയോസിസിന്റെ കല്പന ജസ്യൂറ്റ് സ്‌ക്കൂള്‍ നിരസിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക