Image

മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ച സംഭവം; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

Published on 24 June, 2019
മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ച സംഭവം; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : മസ്‌തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിഹാര്‍ സംസ്ഥാന സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇതുവരെ 149 കുട്ടികള്‍ മരിച്ചായാണ്‌ റിപ്പോര്‍ട്ട്‌.

 പോഷകാഹാര കുറവ്‌ പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന്‌ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ബിഹാര്‍ സര്‍ക്കാരിനുമാത്രമല്ല കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്‌ ഇത്രയധികം മരണങ്ങള്‍ക്ക്‌ കാരണമായതെന്നാണ്‌ ഹര്‍ജിക്കാരുടെ വാദം. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ്‌ രോഗം ബാധിച്ച്‌ മരിക്കുന്നത്‌. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക