Image

സൗദി വിമാനത്താവളം ആക്രമണം: നാല്‌ ഇന്ത്യക്കാരുള്‍പെടെ 21 പേര്‍ക്ക്‌ പരിക്ക്‌

Published on 24 June, 2019
സൗദി വിമാനത്താവളം ആക്രമണം: നാല്‌ ഇന്ത്യക്കാരുള്‍പെടെ 21 പേര്‍ക്ക്‌ പരിക്ക്‌

ജിദ്ദ: ദക്ഷിണ സൗദിയിലെ അബ്‌ഹ വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ നാല്‌ ഇന്ത്യക്കാരുള്‍പെടെ 21 പേര്‍ക്ക്‌ പരിക്ക്‌. ഒരു സിറിയിന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. 13 സ്വദേശികളും നാല്‌ ഇന്ത്യക്കാരും രണ്ട്‌ ഈജിപ്‌ഷ്യന്‍ പൗരന്‍മാരും രണ്ട്‌ ബംഗ്ലാദേശുകാരും പരിക്കേറ്റവരില്‍ പെടും. രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌. 

പരിക്കേറ്റ ഇന്ത്യക്കാരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലേക്കു വന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്‌. റണ്‍വേയില്‍ ലാന്റ്‌ ചെയ്‌ത്‌ പാര്‍ക്കിംഗിലേക്ക്‌ വരികയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക