Image

യുപിയില്‍ മുഴുവന്‍ കോണ്‍ഗ്രസ്‌ കമ്മിറ്റികളും പ്രിയങ്ക പിരിച്ചുവിട്ടു

Published on 24 June, 2019
യുപിയില്‍ മുഴുവന്‍ കോണ്‍ഗ്രസ്‌ കമ്മിറ്റികളും പ്രിയങ്ക പിരിച്ചുവിട്ടു


ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി നല്‍കിയ ഷോക്കില്‍ നിന്ന്‌ കരകയറാന്‍ കോണ്‍ഗ്രസ്‌ പുതിയ നീക്കങ്ങള്‍ക്ക്‌ തുടക്കമിട്ടു. മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ യുപി കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചു.

എല്ലാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കുകയാണ്‌ ലക്ഷ്യം. ദേശീയ അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന്‌ രാഹുല്‍ ഗാന്ധി നേതൃത്വങ്ങളെ വീണ്ടും അറിയിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജിവെക്കരുതെന്നും പദവിയില്‍ തുടരാനും ദേശീയ നേതാക്കള്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു.

കര്‍ണാടകത്തില്‍ പിസിസി കഴിഞ്ഞാഴ്‌ച പിരിച്ചുവിട്ടിരുന്നു. പിസിസി അധ്യക്ഷനെയും വര്‍ക്കിങ്‌ പ്രസിഡന്റിനെയും മാത്രം നിലനിര്‍ത്തിയ ശേഷമാണ്‌ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്‌. സമാനമായ നീക്കം തന്നെയാണ്‌ ഉത്തര്‍ പ്രദേശിലും. കോണ്‍ഗ്രസ്‌ വന്‍ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിന്‌ ഇറങ്ങിയ യുപിയില്‍ നിന്ന്‌ 80ല്‍ ഒരു സീറ്റ്‌ മാത്രമാണ്‌ നേടാന്‍ സാധിച്ചത്‌. രാഹുല്‍ ഗാന്ധി പോലും പരാജയപ്പെട്ടു.

ഈ സാഹചര്യത്തിലാണ്‌ യുപിയില്‍ അഴിച്ചുപണിക്ക്‌ പ്രിയങ്കാ ഗാന്ധി നിര്‍ദേശം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക