Image

ഫാമിലി കോണ്‍ഫ്രന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാജന്‍ വാഴപ്പള്ളില്‍ Published on 24 June, 2019
ഫാമിലി കോണ്‍ഫ്രന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വാഷിംഗ്ടണ്‍ ഡി.സി.: പെന്‍സില്‍വേനിയയിലെ പോക്കോണോസ് കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 17-ന് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫ്രറന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ അറിയിക്കുന്നു.

ജൂലൈ 17-ന് 6 മണിയ്ക്ക് കലഹാരി റിസോര്‍ട്ടിന്റെ ലോബിയില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിയ്ക്കുന്നത്. ഇത് വര്‍ണ്ണാഭവും, നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കുവാന്‍ ഓരോരുത്തരും ്ശ്രദ്ധിയ്‌ക്കേണ്ടതാണ്. ലോംഗ് ഐലന്റ് ക്വീന്‍സ്, ബ്യൂക്ലിന്‍ ഏരിയാകളുടെ ബാനറില്‍ പിന്നിലായി സ്ത്രീകളും, പെണ്‍കുട്ടികളും മഞ്ഞസാരി അഥവാ ചുരിദാര്‍ ധരിച്ച് അണിനിരേക്കണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റ്‌സും, വെള്ള ഷര്‍ട്ടും, മഞ്ഞ ടൈയും, ധരിയ്ക്കണം. തൊട്ടു പിന്നാലെ റോക്ക്‌ലാന്റ്, അപ്‌സ്റ്റേറ്റ്, ബോസ്റ്റണ്‍, കണക്ടിക്കട്ട് ഏരിയായുടെ ബാനറിനു പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും ചുവന്നസാരിയോ, ചുരിദാറോ ധരിയ്‌ക്കേണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റ്‌സും, വെള്ള ഷര്‍ട്ടും, ചുവന്ന ടൈയും ധരിയ്ക്കണം.

ഫിലഡല്‍ഫിയ, മേരിലാന്റ്, വാഷിംഗ്ടണ്‍, വിര്‍ജീനിയ, നോര്‍ത്ത് കരോലീന ബാനറില്‍ പിന്നില്‍ സ്ത്രീകളും, പെണ്‍കുട്ടികളും നീലസാരി ധരിയ്ക്കണം, പുരുഷന്മാരും ആണ്‍കുട്ടികളും കറുത്തപാന്റ്‌സും, വെള്ളഷര്‍ട്ടും നീല ടൈയും ധരിയ്ക്കണം.
ബ്രോങ്ക്‌സ, വെസ്റ്റഅ ചെസ്റ്റര്‍ ഏരിയായുടെ ബാനറില്‍ പിന്നില്‍ സ്ത്രീകളും, പെണ്‍കുട്ടികളും മജന്താ സാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും, കറുത്ത പാന്റ്‌സും, വെള്ള ഷര്‍ട്ടും, മറൂണ്‍ ടൈയും ധരിയ്ക്കണം. ന്യൂജേഴ്‌സി, സാറ്റണ്‍ ഐലന്റ് ഏരിയായുടെ ബാനറില്‍ പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും പച്ചസാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം. പുരുഷന്‍മാരും ആണ്‍കുട്ടികളും കറുത്ത പാന്റ്‌സും, വെള്ള ഷര്‍ട്ടും, പച്ച ടൈയും ധരിയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാജന്‍-ഫോണ്‍: 914-772-4043
അജിത് വട്ടശ്ശേരില്‍: 845-821-0627

ഫാമിലി കോണ്‍ഫ്രന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഫാമിലി കോണ്‍ഫ്രന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക