Image

പിണറായിയും കോടിയേരിയും ശ്യാമളക്കൊപ്പം; പി.ജയരാജനും എം.വി ജയരാജനും ശ്യാമളയെ കുരുക്കാന്‍

കല Published on 26 June, 2019
പിണറായിയും കോടിയേരിയും ശ്യാമളക്കൊപ്പം; പി.ജയരാജനും എം.വി ജയരാജനും ശ്യാമളയെ കുരുക്കാന്‍
കേരളത്തില്‍ സിപിഎമ്മിന്‍റെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂര്‍ ജില്ല. മുഖ്യമന്ത്രിയും, സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രയത്തിനും ഏറെ പഴികേള്‍ക്കുന്നത് കണ്ണൂര്‍ ജില്ലഘടകം തന്നെ. ഇപ്പോഴിതാ സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ ഘടകം രണ്ടായി പിളര്‍ന്നത് പോലെയായിരിക്കുന്നു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെയുള്ള നടപടിയില്‍ ചൊല്ലിയാണ് കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. 
ഉദ്യോഗസ്ഥര്‍ മാത്രമാണ് കുറ്റക്കാരെന്നും ശ്യാമള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം നിലപാട് എടുത്തത്. കണ്ണൂര്‍ ജില്ലയിലെ എം.വി ഗോവിന്ദന്‍റെ ഭാര്യ കൂടിയാണ് ശ്യാമള. എം.വി ഗോവിന്ദന്‍ പിണറായിയുടെ അടുത്ത ആളാണ്. എന്നാല്‍ കണ്ണൂരില്‍ പി.ജയരാജനാണ് അണികള്‍ക്കിടയില്‍ മുന്‍തൂക്കം. അതുകൊണ്ടു തന്നെ എം.വി ഗോവിന്ദനും ജയരാജനും രണ്ട് തട്ടിലാണ് ഇവിടെ പ്രവര്‍ത്തനം. 
ശ്യാമള കുറ്റം ചെയ്തുവെന്നാണ് ജില്ലാ കമ്മറ്റിയില്‍ എം.വി ജയരാജനും പി.ജയരാജനും വിശദീകരിച്ചത്. ശ്യാമള നഗരസഭ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് ഇരുവരുടെയും താത്പര്യം. എന്നാല്‍ ഇത് നടപ്പാക്കാന്‍ പിണറായിയും കോടിയേരിയും ഉദ്ദേശിച്ചിട്ടില്ല. കണ്ണൂര്‍ സിപിഎമ്മില്‍ വലിയ ഗ്രൂപ്പ് പോരിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക