Image

അമേരിക്കയിലെ ജോര്‍ജിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു; അവള്‍ ഇനി ബേബി ഇന്ത്യ

കല Published on 27 June, 2019
അമേരിക്കയിലെ ജോര്‍ജിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു; അവള്‍ ഇനി ബേബി ഇന്ത്യ

അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക്ക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ജൂണ്‍ ആറിനാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. 
മരക്കൂട്ടങ്ങള്‍ക്കിടയിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കരച്ചില്‍ കേട്ട് എത്തിയയാളാണ് പോലീസിനെ വിവരം അറിയിച്ചത്. കുഞ്ഞ് ഇപ്പോഴും അധികൃതരുടെ കൈയ്യില്‍ സുരക്ഷിതയാണ്. കുഞ്ഞിനെ ബേബി ഇന്ത്യ എന്നാണ് തത്കാലം പോലീസ് വിളിക്കുന്നത്. കുട്ടിയെ കണ്ടെത്തി പ്രാഥമി ശുശ്രൂഷ നല്‍കി സുരക്ഷയൊരുക്കുന്ന വീഡിയോ പുറത്ത് വിട്ടത് അമ്മയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നതിന് വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു. ബേബി ഇന്ത്യയെ ദത്തെടുക്കാന്‍ നിരവധി പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക