Image

യു.പിയില്‍ വാഹനാപകടം: 20 പേര്‍ മരിച്ചു

Published on 29 April, 2012
യു.പിയില്‍ വാഹനാപകടം: 20 പേര്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖൊരക്‌പൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 പേര്‍ മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക്‌ പരിക്കേറ്റു. ലക്‌നൗവില്‍ നിന്ന്‌ 265 കി.മീറ്റര്‍ ദൂരെയാണ്‌ അപകടമുണ്ടായ സ്ഥലം. യു.പി. ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസും സ്വകാര്യബസ്സുമാണ്‌ ദേശീയപാതയില്‍ കൂട്ടിയിടിച്ചത്‌. അമിതവേഗതയിലായിരുന്ന ബസ്സുകള്‍ ചിലുത്താളിനടുത്ത്‌ മണിറാം ഗ്രാമത്തിന്‌ സമീപം കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ആറ്‌ സ്‌ത്രീകളും മൂന്ന്‌ കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക