Image

കോഴിക്കോട് കളക്‌ട്രേറ്റില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 27 June, 2019
കോഴിക്കോട് കളക്‌ട്രേറ്റില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് കളക്‌ട്രേറ്റിനുള്ളില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കളക്‌ട്രേറ്റിലെ ഡിഎഫ്‌ഒ ഓഫീസിലെ മേശയ്ക്ക് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടായിരുന്നു ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീടിനോട് ചേര്‍ന്നു കിടക്കുന്ന തേക്ക് മരം മുറിക്കാന്‍ എട്ട് മാസമായി ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.

അതേസമയം, ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക